കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 22 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ജനുവരി 22 ബുധനാഴ്ച എൽടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഏച്ചൂർ സെക്ഷൻ ഓഫീസിന് കീഴിൽ താഴെ പറയുന്ന ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വൈദ്യുതി മുടങ്ങും.
ചിറാട്ട്മൂല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 12.30 വരെ, ചട്ടുകപ്പാറ ടവർ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ മൂന്ന് മണി വരെ, കാമറിൻ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 11.30 വരെ, എആർകെ കോംപ്ലക്സ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ച രണ്ട് വരെ, കനാൽ പാലം ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ മൂന്ന് വരെ, മാച്ചേരി സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ 12.30 വരെയും നുച്ചിലോട് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.