കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 14 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
എല്‍ ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ വലിയകുണ്ട് കോളനി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 14ന് രാവിലെ എട്ട് മുതല്‍ 11 വരെയും നവാഭാരത് കളരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10:30 മണി മുതല്‍ വൈകീട്ട് മൂന്ന് വരെയും തക്കാളി പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെയും മുണ്ടേരി പഞ്ചായത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഒമ്പത് വരെയും, ശിവശക്തി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയും സ്വദേശ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും കമാല്‍ പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്ന് വരെയും ഭാഗികമായും വൈദ്യുതി മുടങ്ങും.