കണ്ണൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പറശ്ശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുല്‍ കല്ലൂരിആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ തളാപ്പ് മക്കാനിക്ക് സമീപമാണ് സംഭവം. കണ്ണൂര്‍ ടൗണ്‍ ഭാഗത്ത് നിന്ന് പറശ്ശിനിക്കടവ് ഭാഗത്തേക്ക് പോകുന്നതിനിടെ വാഹനം റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സമീപത്ത് കൂടി കടന്നു പോവുകയായിരുന്ന ലോറിയുടെ അടിയിലേക്ക് യുവാവ് തെറിച്ചു വീഴുകയായിരുന്നു. വയറിനും തലയ്ക്കും സാരമായി പരുക്കേറ്റ രാഹുല്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.