എടക്കാട് ടൗണിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു
എടക്കാട് ടൗണിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു.ഇണ്ടേരി ശിവക്ഷേത്രത്തിന് സമീപം ചെറുവറക്കൽ പ്രശോഭ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30തോടെയായിരുന്നു അപകടം. യുവാവ് വീട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് റെയിൽവേ ട്രാക്കിനടുത്തുകൂടി നടക്കുമ്പോൾ വണ്ടി തട്ടുകയായിരുന്നു. ചെറുവറക്കൽ ബാലന്റെയും സുശീലയുടെയും മകനാണ്. സഹോദരങ്ങൾ: സുഭാഷ്, നിഷ.