വടകരയിൽ കാരവനിൽ നടന്ന ഇരട്ട മരണത്തിൽ വിദഗ്ധ സംഘത്തിൻ്റെ സംയുക്ത പരിശോധന തുടങ്ങി

0

വടകരയിൽ കാരവനിൽ നടന്ന ഇരട്ട മരണത്തിൽ വിദഗ്ധ സംഘത്തിൻ്റെ സംയുക്ത പരിശോധന തുടങ്ങി. മരണത്തിന് കാരണമായ കാര്‍ബണ്‍ മോണോക്സൈഡ് കാരവനിൽ എങ്ങനെ എത്തിയെന്ന് പരിശോധിക്കും. എൻഐടി വിദഗ്‌ധരും, ഫൊറൻസിക്, സയൻ്റിഫിക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. അതേസമയം കാരവൻ നിർമാണ വിദഗ്ധരും പരിശോധനയുടെ ഭാഗമാവും. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.


ഡിസംബർ 23 നാണ് വടകരയിൽ കാരവാനിൽ രണ്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ചത്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്‌, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരെയാണ് കാരവനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. തിരക്കേറിയ റോഡിനുസമീപം വണ്ടി ഏറെ നേരം നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ടതിനാൽ നാട്ടുകാർ ആദ്യം പൊലീസിനെ അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *