മലപ്പുറത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി
മലപ്പുറം കൂട്ടിലങ്ങാടിയില്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി. വാഹന ഉടമമ മഞ്ചേരി സ്വദേശി റാഫിയെയും ക്രൈം ബ്രാഞ്ച് പിടികൂടി. കൂട്ടിലങ്ങാടി സ്വദേശി സുനീറിനെയാണ് കാര്‍ ഇടിച്ചു വീഴ്ത്തിയത്. നിര്‍ത്താതെ പോയ കാര്‍ മൂന്ന് മാസമായിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സുനീര്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലാണ്. 2024 ഒക്ടോബര്‍ 18നായിരുന്നു സംഭവം നടന്നത്. ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.