സ്കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. തിരുവനന്തപുരം പള്ളിക്കൽ മടവൂരിലാണ് സംഭവം.
റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടി കാൽവഴുതി ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. കുട്ടി വീഴുന്നത് ബസ് ഡ്രൈവർ കണ്ടിരുന്നില്ല. ഇതോടെ ബസ് കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.