ചോദ്യപേപ്പര്‍ ചോര്‍ച്ച; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും
ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ 6 അംഗ കമ്മീഷനെ വകുപ്പ് അന്വേഷണത്തിന് നിയോഗിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഡിജിപിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. ആഭ്യന്തര അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഏതെങ്കിലും തരത്തിലുള്ള വിഴച ഉണ്ടായേങ്കില്‍ മാറ്റം വരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം പൊലീസ് അന്വേഷണവും നടക്കും.
പൊതു വിദ്യാഭാസ വകുപ്പ് ഗൗരവുമായി തന്നെയാണ് വിഷയത്തെ കാണുന്നുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡിജിപിയെ നേരിട്ട് കണ്ടു. 2012 ന് ശേഷമാണ് ചോദ്യ പേപ്പര്‍ പ്രിന്റിംഗ് കേന്ദ്രീകരിച്ച് നടത്തി തുടങ്ങിയത്. എസ്എസ്എല്‍സി പരീക്ഷ ചോദ്യ പേപ്പര്‍ പ്രിന്റിംഗിന് സമാനമാണ് ഇതും. എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് പ്രിന്റ് ചെയ്യുന്നത്. 8, 9, 10 ചോദ്യ പേപ്പര്‍ ഡയറ്റിലാണ് പ്രിന്റ് ചെയ്ത് ഏല്‍പ്പിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തികാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സ്‌കൂളിലെ അധ്യാപകര്‍ ട്യൂഷന്‍ സെന്ററിലും പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എം എസ് സൊലൂഷന്‍ എന്ന യൂടൂബ് ചാനല്‍ സകല മാന്യതകളും തകര്‍ത്തവരെന്നും മന്ത്രി തുറന്നടിച്ചു.