ഉമ തോമസിൻറെ അപകടം; ഇവൻ്റ് മാനേജർ കസ്റ്റഡിയിൽ

0

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാദം’ പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ ഇവൻ്റ് മാനേജറെ കസ്റ്റഡിയിൽ എടുത്തു. ‘ഓസ്കാർ ഇവൻ്റ്’ മാനേജർ കൃഷ്ണകുമാറിനെയാണ് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. പരിപാടിക്ക് അനുമതി തേടിയതുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം കൃഷ്ണകുമാറിൽ നിന്നും പൊലീസ് തേടും.

ആർട്ട് മാഗസിൻ ആയ മൃദംഗ വിഷന്റെ ഉടമകൾ ഇതിനോടകം തന്നെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആഗസ്റ്റ് 23 നാണ് പരിപാടിയുമായി ബന്ധപ്പെട്ട അപേക്ഷ സംഘാടകർ നൽകിയിരിക്കുന്നത്. 12000 നർത്തകരെ പങ്കെടുപ്പിക്കുന്ന പരിപാടി ഗിന്നസ് റെക്കോർഡ് നേടാൻ നടത്തുന്ന താണെന്നാണ് എംഡി ജിസിഡിഎയ്ക്ക് നൽകിയ അപേക്ഷയിൽ പറയുന്നത്. സ്ഥാപന ഉടമ നിഗേഷ് കുമാർ ആണ് അപേക്ഷ നൽകിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *