ദുരുപയോഗം ചെയ്യുന്നു; സ്ത്രീധന നിരോധനനിയമപ്രകാരമുള്ള കേസുകളില്‍ ജാഗ്രത വേണമെന്ന് സുപ്രീംകോടതി

0

സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഇതിലൂടെ കള്ള കേസുകള്‍ നല്‍കുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് കോടതി നിര്‍ദേശിച്ചു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് നിയമം എന്നും അത് അനീതിക്കായി ഉപയോഗിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിവി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഗാര്‍ഹിക തര്‍ക്കങ്ങള്‍ സംബന്ധിയായ കേസില്‍ രാജ്യത്ത് വലിയ രീതിയിലാണ് വര്‍ധിച്ചിരിക്കുന്നതെന്നും എന്നാല്‍ നിയമം ദുരുപയോഗം ചെയ്യുന്നതായും കോടതി വ്യക്തമാക്കി.

കൃത്യമായ തെളിവുകള്‍ ഇല്ലാതെ വ്യാപകമായ രീതിയില്‍ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരായ നിലയില്‍ നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍ വന്നാല്‍ തള്ളിക്കളയണമെന്നും കീഴ്‌ക്കോടതികളോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *