ഡോ വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

0

ഡോ വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.സാക്ഷി വിസ്താരം പൂര്‍ത്തിയായ ശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി.ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.താൻ മാനസിക പ്രശ്നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം. എന്നാൽ പ്രതിയുടെ മാനസിക നിലയ്ക്ക് പ്രശ്നമില്ലെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു.


കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ വന്ദനദാസിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *