സിൽവർ ലൈൻ പദ്ധതിയ്ക്ക് വീണ്ടും ജീവൻ വെയ്ക്കുന്നു; പദ്ധതിയുടെ പ്രാഥമിക ചർച്ച പൂർത്തിയായി
കെ റെയിൽ സമർപ്പിച്ച ഡിപിആറുമായി ബന്ധപ്പെട്ട് റെയിൽവെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിലെ തുടർചർച്ചകളാണ് ഇനി ഇരുവിഭാഗവും തമ്മിൽ നടക്കേണ്ടത്. ഇന്ത്യൻ റെയിൽവെയുടെ മറ്റ് ട്രെയിനുകൾ ഓടുന്ന രീതിയിൽ കൂടി പാത വേണമെന്നായിരുന്നു കേന്ദ്രസർക്കാർ നിർദേശം. ഇതും കൂടി കണക്കിലെടുത്ത് ഡിപിആറിൽ മാറ്റമുണ്ടായേക്കുമെന്നും സൂചനകളുണ്ട്.അര മണിക്കൂറോളം നീണ്ട ചർച്ചയിൽ പ്രാഥമിക കാര്യങ്ങൾ മാത്രമായിരുന്നു സംസാരിച്ചത് എന്ന് പറഞ്ഞ കെ റെയിൽ എംഡി അജിത് കുമാർ എല്ലാം പോസിറ്റീവ് ആയിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ റെയിൽവേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായിട്ടായിരുന്നു ചർച്ച.ഇനിയും കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് എംഡിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.