വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന; രണ്ട് യുവാക്കൾ പിടിയിൽ
വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ 2 യുവാക്കൾ പിടിയിൽ. പാലക്കാട് പുതുനഗരത്താണ് സംഭവം. കൊടുവായൂർ സ്വദേശികളായ അൽത്താഫ് അലി, ആഷിഖ് എന്നിവരാണ് പിടിയിലായത്.വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.