ട്രെയിനിലെ റീൽസ് ചിത്രീകരണം; മരക്കൊമ്പിൽ ഇടിച്ച് വീണ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി
ട്രെയിനിലെ റീൽസ് ചിത്രീകരിക്കുന്നതിനിടെ മരക്കൊമ്പിൽ ഇടിച്ച് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.ശ്രീലങ്കൻ സന്ദർശനത്തിനെത്തിയ ചൈനീസ് യുവതിയ്ക്കാണ് അപകടമുണ്ടായത്.ട്രെയിനിൽ നിന്നും വീണ യുവതിയെ അതേ ട്രെയിനിലെ ആളുകൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തി യുവതിയെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്.സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ഇൻസ്റ്റഗ്രാമിൽ ഡെയ്‌ലിസ്റ്റാർ എന്ന പേജ് പങ്കിട്ട വീഡിയോയിൽ യുവതി റീൽസ് ചിത്രീകരിക്കുന്നതും, ട്രെയിനിന്റെ റെയിലിംഗിൽ തൂങ്ങി നിന്ന് പുറത്തേയ്ക്ക് ചായുന്നതും കാണിക്കുന്നുണ്ട്. പെട്ടെന്ന് വഴി അരികിലുളള മരത്തിൽ തട്ടി ട്രെയിനിൽ നിന്നും പുറത്തേയ്ക്ക് വീഴുന്നതും വീഡിയോയിൽ വ്യക്തമാണ്. അപകടത്തിൽ യുവതിയ്ക്ക് കാര്യമായ പരിക്കുകളില്ല എന്നാണ് റിപ്പോർട്ട്.