റേഷൻ കടകളുടെ സമയം പുന:ക്രമീകരിച്ചു
റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ച് ഭക്ഷ്യ വിതരണ വകുപ്പ്.രാവിലെ 8:30 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 7 മണി വരെയും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.അരമണിക്കൂർ സമയം ഇതോടെ കുറയും. നിലവിൽ രാവിലെ എട്ട് മുതൽ 12 വരെയും നാല് മുതൽ ഏഴ് വരെയും ആയിരുന്നു പ്രവർത്തന സമയം.റേഷൻ വ്യാപാരി സംഘടനകൾ ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.