റെയിൽ യാത്രക്കാർ പയ്യന്നൂർ സ്റ്റേഷനിൽ നിൽപ്പ് സമരം നടത്തി
പയ്യന്നൂർ ഉൾപ്പടെ വടക്കേ മലബാറിലെ റെയിൽവേസ്റ്റേഷനുകളിലെ ജനറൽ ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടാനുള നീക്കം ഉപേക്ഷിക്കുക, ക്രിസ്തുമസ് – പുതുവത്സര അവധി യാത്രക്കാർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുക, പയ്യന്നൂരിലെ ഇൻഫോർമേഷൻ കൗണ്ടർ പുന:സ്ഥാപിക്കുക, പാർക്കിങ്ങ് സംവിധാനം പരിഷ്കരിക്കുക, കണ്ണൂരിനും മംഗലാപുരത്തിനും ഇടയിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ. എം.ആർ.പി.സി.) നേതൃത്വത്തിൽ റെയിൽ യാത്രക്കാർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിൽപ്പ് സമരം നടത്തി. ചെന്നൈ സോൺ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. വി.പി.സുഭാഷ് അധ്യക്ഷത വഹിച്ചു. എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, കെ.യു. വിജയകുമാർ , കെ.വി. ബാബു, അഡ്വ.ഡി.കെ. ഗോപിനാഥ് , രുഖ്നുദ്ദീൻ കവ്വായി, അജയകുമാർ,കരിവെള്ളൂർ, അത്തായി പത്മിനി, പി.ജയൻ, കെ.വി.ദാമോദരൻ, എ. ഭരതൻ , സത്യപാലൻ ചെറുവത്തൂർ, പി.പി. സമീർ, പ്രശാന്ത് കോറോം, ടി.സുരേഷ് കുമാർ ,കെ.പി.ചന്ദ്രാംഗദൻ , വി.വി. ഉണ്ണികൃഷ്ണൻ ,പി.യു. രമേശൻ , പി.വിജിത്ത്കുമാർ,കെ.ജയകുമാർ ,വിജയൻ കൂട്ടിനേഴത്ത്, ചന്ദ്രൻ മന്ന, ടി.വി. കുമാരൻ , എ.വി.ഗോപാലകൃഷ്ണൻ , പി.വി.പ്രിയ എന്നിവർ സംസാരിച്ചു.