സംഭലിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു

0

സംഭലിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. സംഭൽ യാത്രയിൽ പിന്മാറാതെ യുപി-ഡൽഹി അതിർത്തിയിൽ തുടരുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സ്ഥലത്ത് നിരവധി കോൺഗ്രസ് പ്രവർത്തരും തടിച്ചുകൂടിയതോടെ സംഘർഷ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുറത്തിറങ്ങാതെ കാറിൽ തന്നെ തുടരുകയാണ്.


രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി-യുപി അതിർത്തിയിൽ വെച്ചുതന്നെ തടയാനായി വൻ സന്നാഹങ്ങളാണ് പൊലീസ് ക്രമീകരിച്ചത്. അതിർത്തികളിൽ കൂറ്റൻ ബാരിക്കേഡുകൾ വെച്ചും പൊലീസ് സന്നാഹത്തെ വിന്യസിച്ചുമാണ് ഇരുവരെയും ഉത്തർപ്രദേശിൽ കടക്കുന്നതിൽ നിന്നും യുപി പൊലീസ് തടഞ്ഞത്. നേരത്തെ സംഭൽ സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് അനുവാദം ലഭിച്ചിരുന്നു. സംഭലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.രണ്ട് ദിവസം മുൻപ് സംഭൽ സന്ദർശിക്കാൻ ഒരുങ്ങിയ കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് സ്ഥലത്ത് വലിയ സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോള്‍ സംഭല്‍ ഷാഹി ജുമാ മസ്ജിദ് പരിസരത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഇക്കഴിഞ്ഞ 24-ാം തീയതിയായിരുന്നു സംഭവം.

About The Author

Leave a Reply

Your email address will not be published. Required fields are marked *