ഹൈക്കോടതി മാർ​ഗ നിർദേശങ്ങൾക്ക് വിരുദ്ധമായി പൂരം നടത്തിപ്പ്; ക്ഷേത്ര കമ്മറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം

0

തൃശ്ശൂരിൽ ഹൈക്കോടതി മാർ​ഗ നിർദേശങ്ങൾക്ക് വിരുദ്ധമായി പൂരം നടത്തിയ ക്ഷേത്ര കമ്മറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം. കുന്നംകുളം കീഴൂർ കാർത്യായനി ക്ഷേത്രത്തിലാണ് മാർ​ഗ നിർദേശശങ്ങൾ ലംഘിച്ച് പൂരം നടന്നത്. 29 ആനകളെയാണ് എഴുന്നള്ളിച്ചത്. ഹൈക്കോടതി നിർദ്ദേശിച്ച ദൂരപരിധി അടക്കം പാലിക്കാത്ത പശ്ചാത്തലത്തിലാണ് കുന്നംകുളം പോലീസ് കേസെടുക്കാൻ നീക്കം തുടങ്ങിയത്.

ഹൈക്കോടതി മാർഗനിർദേശങ്ങൾ പ്രകാരമേ ആനയെ എഴുന്നള്ളിക്കാവൂ എന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് ലംഘിച്ചതോടെയാണ് ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസെടുക്കാൻ നീക്കം തുടങ്ങിയത്. നേരത്തെ തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നുള്ളിപ്പിൽ‌ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച ഹൈക്കോടതി ദേവസ്വം ഓഫിസർ അടക്കമുള്ളവർക്ക് നോട്ടീസയച്ചിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *