പിണറായി - സ്റ്റാലിൻ ചർച്ച ഇന്ന്
മുല്ലപ്പെരിയാര്‍ പ്രശ്നം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച പെരിയോര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനായി സ്റ്റാലിന് ഇന്നു വൈക്കത്ത് എത്തുന്ന സാഹചര്യത്തിലാണ് ചർച്ച.ചൊവ്വാഴ്ച തമിഴ്നാട് ജലവിഭവമന്ത്രി എസ്. ദുരൈമുരുകൻ ഇക്കാര്യം നിയമസഭയിൽ അറിയിച്ചിരുന്നു. പ്രതിപക്ഷനേതാവ് എടപ്പാടി കെ. പളനിസ്വാമി നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടിയിലാണു മന്ത്രിയുടെ വിശദീകരണം.
മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണിക്ക് കേരളം തടസം നില്ക്കുകയാണെന്നു ശൂന്യവേളയില്‍ പളനിസ്വാമി ആരോപിച്ചിരുന്നു. തമിഴ്നാട് ജലവിഭവവകുപ്പിന്റെ വാഹനം കേരള ഉദ്യോഗസ്ഥര്‍ തടഞ്ഞുവെന്നും ഇതുമൂലം നിര്‍ണായകമായ അറ്റകുറ്റപ്പണികള്‍ മുടങ്ങിയെന്നുമായിരുന്നു മറ്റൊരു ആരോപണം.സാധാരണയായി ചര്‍ച്ചകളിലൂടെയാണ് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നു മറുപടി പ്രസംഗത്തില്‍ മന്ത്രി ദുരൈമുരുകന് പറഞ്ഞു. ഇതിനായി കേരള മുഖ്യമന്ത്രിയുമായി തമിഴ്നാട് മുഖ്യമന്ത്രി ചർച്ച നടത്തും. സ്റ്റാലിനൊപ്പം താനും വൈക്കത്തേക്കു പോകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.