കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതികളെ പേടിച്ച് മനുഷ്യാവകാശ കമ്മീഷനെ മറയാക്കി സര്‍ക്കാര്‍ പരോള്‍ അനുവദിക്കുകയായിരുന്നു. പ്രതികള്‍ ടി പി കേസിന്റെ ഗൂഢാലോചന പുറത്തുവിടുമെന്ന ഭയമാണ് സര്‍ക്കാരിന്. പ്രതികള്‍ സര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചത്.