വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
വനിതാ കമ്മീഷൻ അദാലത്ത് 27 ന്
കേരള വനിതാ കമ്മീഷൻ ഡിസംബർ 27 ന് രാവിലെ പത്ത് മുതൽ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ മെഗാ അദാലത്ത് നടത്തും.
ഉപഭോക്തൃ അവകാശ ജാലകം 24ന്
ഈ വർഷത്തെ ദേശീയ ഉപഭോക്തൃദിനം ഉപഭോക്തൃ അവകാശ ജാലകം എന്ന പേരിൽ ഡിസംബർ 24 ന് ആചരിക്കും. രാവിലെ 10.30 മുതൽ ജില്ല ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ സ്പെഷ്യൽ അദാലത്തും ഉച്ചക്ക് രണ്ട് മണി മുതൽ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ പൊതു സമ്മേളനം, അവകാശ സഭ സെമിനാർ എന്നിവയും നടത്തും. പൊതുസമ്മേളനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി മുഖ്യാതിഥിയാകും.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ്-ന്യൂ ഇയർ ഖാദി മേളക്ക് ഡിസംബർ 23ന് തുടക്കമാവും. 23ന് രാവിലെ 10.30ന് കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി ആദ്യവിൽപന നടത്തും. മേളയിൽ ഖാദിക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. ഖാദി സാരിക്ക് പ്രത്യേക കൗണ്ടർ ഉണ്ടാവും. മേള ജനുവരി നാലിന് സമാപിക്കും. ദിവസവും രാവിലെ 10 മുതൽ രാത്രി ഏഴ് മണി വരെയാവും മേള.
നാടുകാണിയിൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സ്ഥാപിക്കാൻ ഐഎച്ച്ആർഡി
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ നാടുകാണിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോളേജ് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സ്ഥാപിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സ് ഡവലപ്‌മെൻറ് (ഐഎച്ച്ആർഡി). ഇതിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകി വരുന്ന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി നിയമ വിദ്യാഭ്യാസ രംഗത്തത്തേക്കും ചുവടുവെക്കുകയാണ്. ഐഎച്ച്ആർഡിയുടെ കീഴിൽ 2025-26 അധ്യയന വർഷത്തിൽ പുതിയ ലോ കോളേജ് ആരംഭിക്കാൻ സർക്കാർ ഭരണാനുമതി നൽകി. നാടുകാണിയിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന ലോ കോളേജിൽ സർക്കാരും കണ്ണൂർ സർവകലാശാലയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും അനുമതി നൽകുന്ന വിവിധ നിയമ പഠന കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസ് ഘടന പ്രകാരം അധ്യയനം നടത്താനാകും. എം.വി.ഗോവിന്ദൻ മാസ്്റ്റർ എം.എൽ.എ പ്രത്യേക താൽപര്യമെടുത്താണ് നാടുകാണിയിൽ ലോ കോളേജ് തുടങ്ങുന്നത്.
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ തളിപ്പറമ്പ കയ്യംതടത്തിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സർക്കാർ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (യോഗ്യത: ബിരുദം), ഡി.സി.എ (പ്ലസ് ടു), ഡി.ഇ.ടി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (എസ്.എസ്.എൽ.സി), ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (എസ്.എസ്.എൽ.സി) കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 31 വരെ അപേക്ഷിക്കാം. ഫോൺ : 8547005048
ജില്ലാതല ജനകീയ സമിതി യോഗം 21ന്
വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിനും ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായുള്ള ജില്ലാതല ജനകീയ സമിതി യോഗം ഡിസംബർ 21ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
ആലപ്പുഴ ജില്ലാ ഭരണകൂടം, നഗരസഭ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് ഡിസംബർ 24 മുതൽ 31 വരെ ബീച്ചിൽ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നോൺവെജ് -വെജ് ഐസ് ക്രീം, പായസം സ്റ്റാളുകൾക്ക് പുറമേ ഇന്ത്യൻ, ചൈനീസ്, അറബിക് ഫുഡ് സ്റ്റാളുകൾ ഉണ്ടാകും. പ്രത്യേകം തയ്യാറാക്കുന്ന സ്റ്റാളുകളിലേക്കുള്ള വെള്ളവും വെളിച്ചവും ഫുഡ് ഫെസ്റ്റിവൽ സംഘാടക സമിതി നൽകും. ഏറ്റവും മികച്ച ഒന്നും രണ്ടും സ്റ്റാളുകൾക്ക് അവാർഡ് നൽകും. ആകെ 30 സ്റ്റാളുകളാണ് ക്രമീകരിക്കുന്നത്. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന മുറക്ക് സ്റ്റാളുകൾ അനുവദിക്കും. ഫുഡ് ഫെസ്റ്റിവെലിന്റെ ഭാഗമായി കുക്കറി ഷോയും സംഘടിപ്പിക്കും.രജിസ്ട്രേഷനുമാ
ജി.വി.എച്ച്.എസ്.എസ് തോട്ടട സ്‌കൂളിൽ എൻഎസ്‌ക്യുഎഫ് കോഴ്സായ ഫോർ വീലർ സർവ്വീസ് ടെക്നീഷ്യൻ ലാബിലേക്ക് അഞ്ച് ലക്ഷം രൂപക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജനുവരി എട്ടിന് ഉച്ചക്ക് രണ്ടിനകം സ്‌കൂൾ ഓഫീസിൽ എത്തിക്കണം. ഫോൺ- 0497 2837260, 9447647340