വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങിയ കാനാമ്പുഴ ശുചീകരിച്ച് വിദ്യാര്‍ത്ഥികള്‍. എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കാനാമ്പുഴയുടെ ഇരുകരകളിലും ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. ചീപ്പ് പാലം ഭാഗത്ത് കണ്ണൂര്‍ എസ്.എന്‍, എസ്.എന്‍.ജി കോളേജുകളിലെ എന്‍എസ്എസ് യൂണിറ്റിലെ 58 വളണ്ടിയര്‍മാരും കൂടത്തില്‍ താഴെ പ്രദേശത്ത് തോട്ടട വനിത ഐടിഐ യിലെ നാൽപതോളം വളണ്ടിയര്‍മാരും, ശിശുമന്ദിരം റോഡ് ഭാഗത്ത് തോട്ടട ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ അറുപതോളം വളണ്ടിയര്‍മാരും ശുചീകരണത്തില്‍ പങ്കാളികളായി. കോര്‍പ്പറേഷന്‍ കണ്ടിജന്റ് ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുള്‍പ്പടെ മുന്നൂറോളം പേര്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു. ക്ലീനിങ് ഡ്രൈവിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വാട്ട്സാപ്പ് സ്റ്റാറ്റസ് ക്യാമ്പയിനും നടന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കെ നിര്‍മ്മല, ധനേഷ് മോഹന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഗവ. വനിത ഐടിഐ പ്രിന്‍സിപ്പല്‍ എം.പി വത്സന്‍, ഹരിത കേരളം മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍മാരായ ജയപ്രകാശ് പന്തക്ക, കെ.നാരായണന്‍, ബാലന്‍ വയലേരി, പി.പി രജുല, കാനാമ്പുഴ അതിജീവന സമിതി അംഗങ്ങളായ എം.എന്‍ ജനാര്‍ദ്ധനന്‍, കെ.ബഷീര്‍, രതീശന്‍, എന്‍.എസ്.എസ് ചാര്‍ജ് ഓഫീസര്‍മാരായ അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണ ഉദ്ഘാടനം ഡിസംബര്‍ 26 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, റോഷി അഗസ്റ്റിന്‍, നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോ ഓർഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ചൊവ്വ ഗവ. എല്‍ പി സ്‌കൂളില്‍ ഡിസംബര്‍ 24,25,26 തീയതികളില്‍ കാനാമ്പുഴ – ഫോട്ടോ, ചിത്ര രചനാ പ്രദര്‍ശനവും ഡിസംബര്‍ 24 ന് ഉച്ചക്ക് രണ്ടിന് ചൊവ്വ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ‘കാനാമ്പുഴ ഇന്ന്, ഇന്നലെ, നാളെ’ എന്ന വിഷയത്തില്‍ സെമിനാറും നടക്കും.
കണ്ണൂര്‍ ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പ്രേരക്മാരുടെ പ്രത്യേക അവലോകന – ആസൂത്രണ യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍ വിരമിച്ച പ്രേരക്മാരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എന്‍.വി ശ്രീജിനി പത്താമുദയം റിപ്പോര്‍ട്ട് സെക്രട്ടറി ടൈനി സൂസന്‍ ജോണിന് കൈമാറി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, കെ കുര്യാക്കോസ്, എം വിജയലക്ഷ്മി, ത്രേസ്യാമ്മ ജോണി എന്നിവര്‍ സംസാരിച്ചു.
എന്‍.എസ്.എസ് സപ്തദിന ക്യാമ്പ്
ജി.വി.എച്ച്.എസ്.എസ് കതിരൂര്‍ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വടക്കുമ്പാട് പി സി ഗുരുവിലാസം യു പി സ്‌കൂളില്‍ സപ്തദിന ക്യാമ്പ് സംഘടിപ്പിക്കും. ഡിസംബര്‍ 21 മുതല്‍ 27 വരെയാണ് ക്യാമ്പ്. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം പി ഗ്രീഷ്മ ക്യാമ്പ് രക്ഷാധികാരിയായും കലാകൃഷ്ണന്‍ മാസ്റ്റർ ചെയര്‍മാനായും വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ കെ പ്രിയ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. സുധീഷ് നെയ്യന്‍, ഷാജി കാരായി, ജോഷിത എന്നിവര്‍ സംസാരിച്ചു.
പോഷ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 പ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സര്‍ക്കാര്‍/സര്‍ക്കാര്‍/സ്വകാ
അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്സിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എജുക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. ഡിസംബര്‍ 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജില്ലയിലെ പഠനകേന്ദ്രം: മിത്ര വെല്‍നെസ് ഫൗണ്ടേഷന്‍ ഗ്രീന്‍കോ മാള്‍, കരിക്കന്‍കുളം, പാപ്പിനിശ്ശേരി പി. ഒ, കണ്ണൂര്‍-670561 ഫോണ്‍: 9446060641, 9447007600
ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്
അസാപ് കേരളയുടെ കണ്ണൂര്‍ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിസംബര്‍ 21ന് ക്ലാസുകള്‍ ആരംഭിക്കും. യോഗ്യത പ്ലസ് ടു. താല്‍പര്യമുള്ളവര്‍ https://forms.gle/
വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു
എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി എഴ്, എട്ട്, ഒന്‍പത് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിലേക്ക് വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായാണ് അപേക്ഷ ക്ഷണിച്ചത്. ഇംഗ്ലീഷ്, മലയാളം ഭാഷ അറിയണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പ്പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ iefk.in വെബ്സൈറ്റില്‍ https://forms.gle/
അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര്‍ ഡി ക്ക് കീഴില്‍ ചീമേനി പള്ളിപ്പാറയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത പ്ലസ്ടു), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്എസ്എല്‍സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്റ്റ്‌സും www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യുകയോ കോളേജില്‍ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം. ഡിസംബര്‍ 31 ന് വൈകുന്നേരം നാല് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍: 8547005052, 9447596129
”പ്രയുക്തി 2024” തൊഴില്‍ മേള
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ഡിസംബര്‍ 21ന് ”പ്രയുക്തി 2024” തൊഴില്‍ മേള തളിപ്പറമ്പ് മുത്തേടത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ മേള ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ അധ്യക്ഷനാവും. എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്‌മെന്റ്, ധനകാര്യം, മറ്റ് സേവന മേഖലകള്‍ എന്നിവയിലായി 300 ലധികം ഒഴിവുകളുമായി ഇരുപതോളം തൊഴില്‍ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. എസ് എസ് എല്‍ സി മുതല്‍ വിവിധ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ സഹിതം പങ്കെടുക്കാം. ഫോണ്‍ 0497 2707610, 6282942066
ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ ആരംഭിക്കുന്ന ഒരുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍ഡ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. https://app.srccc.in/rgister ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭിക്കും. ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കും. ജില്ലയിലെ പഠന കേന്ദ്രം- ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മയ്യില്‍ പി ഒ, കണ്ണൂര്‍ -670602. ഫോണ്‍ :0460 2274119, 9207374119
കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് ഡിസംബര്‍ 21 ന് വൈകുന്നേരം ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കും. ഫോണ്‍ : 9072592412, 9072592416
ലേലം
ബഡ്‌സ് (ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ്) ആക്ട് പ്രകാരം കണ്ടുകെട്ടിയ, കണ്ണൂര്‍ അര്‍ബന്‍ നിധി/എനി ടൈം മണി പ്ര. ലിമി എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ താലൂക്ക് കണ്ണൂര്‍ ഒന്ന് വില്ലേജ് പരിധിയിലുള്ള വാടക കെട്ടിടത്തിലെ ജംഗമ വസ്തുക്കള്‍ ഡിസംബര്‍ 27 ന് രാവിലെ 11 ന് കണ്ണൂര്‍ താലൂക്ക് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്പന നടത്തും.
ലേലം
കെ എ പി നാലാം ബറ്റാലിയന്‍ ഭൂമിയിലെ കശുമാവുകളില്‍ നിന്നും 2025 ജനുവരി മുതല്‍ 2025 ജൂണ്‍ 30 വരെ കാലയളവില്‍ കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം ഡിസംബര്‍ 27 ന് രാവിലെ 11.30 ന് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് പരസ്യമായി ലേലം ചെയ്യും. ഡിസംബര്‍ 26 ന് 11 മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍ 04972781316
കെ എ പി നാലാം ബറ്റാലിയന്‍ ഭൂമിയിലെ തെങ്ങ്, മാവ്, പ്ലാവ് എന്നിവയില്‍ നിന്നും 2025 ജനുവരി മുതല്‍ 2025 ഡിസംബര്‍ 31 വരെ കായ്ഫലങ്ങള്‍ ശേഖരിക്കുന്നതിനുള്ള അവകാശം ഡിസംബര്‍ 27 ന് രാവിലെ 11 ന് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് പരസ്യമായി ലേലം ചെയ്യും. അവസാന തീയതി ഡിസംബര്‍ 26 ന് 11 മണി വരെ.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ പ്ലേസ്‌മെന്റ് ആന്റ് കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ വോള്‍ ഫാനുകളും പാനല്‍ ലൈറ്റുകളും വാങ്ങുന്നതിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി മൂന്നിന് ഉച്ചക്ക് 12 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും.
ഫാര്‍മസിസ്റ്റ് ഒഴിവ്
ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൌണ്‍സിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്‍ഡ് റിസേര്‍ച്) നടത്തുന്ന താൽക്കാലിക ഗവേഷണ പ്രൊജെക്റ്റിലെക്ക് ഫാര്‍മസിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഡിസംബര്‍ 30ന് രാവിലെ 9.30ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 0490 2399249, വെബ്‌സൈറ്റ് www.mcc.kerala.gov.in