വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകൾ
ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലുടെ ബ്ലോക്ക് തലത്തിലെ നിർവഹണത്തിനായി ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവർക്കാണ് അവസരം. തസ്തികകളുടെ പേര്, ഒഴിവ്, യോഗ്യത, വേതനം എന്ന ക്രമത്തിൽ –
1) ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഫാംഎൽഎച്ച്) ഒഴിവ് – ഒന്ന്, യോഗ്യത- വിഎച്ച്എസ്സി അഗ്രികൾച്ചർ/ലൈവ് സ്റ്റോക്ക്, 2024 ജൂൺ 30ന് 35 വയസ്സിൽ കൂടാൻ പാടില്ല. വേതനം 20000 രൂപ.
2) ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഐബിസിബി-എഫ്ഐഎംഐഎസ്) ഒഴിവ്-ഒന്ന്, യോഗ്യത- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (എംഎസ് വേഡ്, എക്സൽ), വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി. 2024 ജൂൺ 30 ന് 35 വയസ്സിൽ കൂടാൻ പാടില്ല, വേതനം 15000 രൂപ.
3) ബ്ലോക്ക് കോ-ഓർഡിനേറ്റർ (നോൺ ഫാം എൽ എച്ച്), ബ്ലോക്ക് കോ-ഓർഡിനേറ്റർ (എസ്ഐഎസ്ഡി-ഡി ഡി യു ജി കെ വൈ), ഒഴിവ് – മൂന്ന്, യോഗ്യത-പിജി, 2024 ജൂൺ 30ന് 35 വയസ്സിൽ കൂടാൻ പാടില്ല. വേതനം 20000 രൂപ.
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാർ, തൊട്ടടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ/ജില്ലയിൽ താമസിക്കുന്നവർ എന്നിവർക്ക് മുൻഗണന. അപേക്ഷാ ഫോറം https://kudumbashree.org/ എന്ന വെബ്സൈറ്റിൽ ലഭിക്കും. ഡിസംബർ 24 വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. പരീക്ഷാ ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കണ്ണൂർ ജില്ല എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിഡിയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിലാസം: ജില്ലാമിഷൻ കോ-ഓഡിനേറ്റർ കുടുംബശ്രീ ജില്ലാമിഷൻ ബി എസ് എൻ എൽ ഭവൻ മൂന്നാം നില, റബ്കോ ബിൽഡിംഗിന് സൗത്ത് ബസാർ, കണ്ണൂർ, ഫോൺ – 0497 2702080
സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ നിയമനം
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബിആർസികളിലെ ഗവ. സ്കൂളുകളിൽ ആരംഭിക്കുന്ന 12 സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ ട്രെയിനർ, സ്കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 27 വരെ അപേക്ഷ സമർപ്പിക്കാം. 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷാഫോറം http://www.ssakerala.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത (മാർക്ക്ലിസ്റ്റ് ഉൾപ്പെടെ) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും മേൽവിലാസം തെളിയിക്കുന്നതിനുള്ള പ്രൂഫും സമർപ്പിക്കണം. ദേശീയ യോഗ്യതാ രജിസ്റ്ററിലെ ക്വാളിഫിക്കേഷൻ പാക്കിൽ നിഷ്കർഷിച്ചിട്ടുള്ള ട്രെയിനർ യോഗ്യത നേടിയവർക്കോ അതത് സ്കിൽ കൗൺസിൽ അംഗീകരിക്കുന്ന യോഗ്യതയുള്ളവർക്കോ ട്രെയിനർ തസ്തികയിലേക്ക് അപേക്ഷിക്കാം. അതാത് എസ്.ഡി.സി.യിൽ അനുവദിക്കപ്പെട്ടിട്ടുള്ള ജോബ്റോളിൽ ഏതെങ്കിലും ഒന്നിൽ നിന്നും എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റ് നേടിവർക്ക് സ്കിൽ സെന്റർ അസിസ്റ്റന്റ് അപേക്ഷിക്കാം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ അതാത് എസ്.ഡി.സി.യിൽ അനുവദിക്കപ്പെട്ടിട്ടുള്ള രണ്ട് സെക്ടറുകളിൽ ഏതെങ്കിലും ഒരു സെക്ടറിൽ നിന്നും എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരെയും പരിഗണിക്കും. വിലാസം: ജില്ലാ പ്രോജക്ട് ഓഫീസ്, സമഗ്രശിക്ഷാ കേരളം, കണ്ണൂർ ട്രെയിനിംഗ് സ്കൂളിന് സമീപം, തലശ്ശേരി റോഡ് കണ്ണൂർ, 670002. ഫോൺ: 04972-707993
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആർ ഡി തളിപ്പറമ്പ കയ്യംതടം പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സർക്കാർ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവർക്ക് പി.ജി.ഡി.സി.എക്കും, പ്ലസ് ടു പാസായവർക്ക് ഡിസിഎക്കും എസ്എസ് എൽ സി പാസ്സായവർക്ക് ഡി.ഇ.ടി ആൻഡ് ഓഫീസ് ഓട്ടോമേഷനും, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിനും അപേക്ഷിക്കാം. അപേക്ഷ ഡിസംബർ 31 വരെ സമർപ്പിക്കാം. ഫോൺ : 8547005048
നിധി ആപ്കെ നികട് 27ന്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായി നടത്തുന്ന പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി നിധി ആപ്കെ നികട് ജില്ല വ്യാപന പദ്ധതി ഡിസംബർ 27 രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ ബർണശ്ശേരി സെന്റ്മൈക്കിൾസ് സ്കൂൾ, കാസർകോട് നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂൾ എന്നിവിടങ്ങളിൽ നടത്തും. ഇപിഎഫ് / ഇഎസ്ഐ അംഗങ്ങൾ, തൊഴിലുടമകൾ, ഇപിഎസ് പെൻഷണർമാർ, തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർക്ക് വിവര കൈമാറ്റത്തിനും പരാതി പരിഹാരത്തിനും വേണ്ടിയുള്ള വേദിയായാണിത്. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.