വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച് 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തികരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ കണ്ണൂർ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും ഡിസംബർ 16 മുതൽ 21 വരെ വിതരണം ചെയ്യും.  ഒറിജിനൽ ഹാൾടിക്കറ്റ് സഹിതം ഡിസംബർ 21 നകം സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണം.

പ്രയുക്തി 2024 തൊഴിൽ മേള

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും ഡിസംബർ 21ന് ശനിയാഴ്ച പ്രയുക്തി 2024 തൊഴിൽ മേള സംഘടിപ്പിക്കുന്നു. തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ രാവിലെ ഒൻപത് മണി മുതൽ നടത്തുന്ന തൊഴിൽ മേളയിൽ എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്മെന്റ്, ധനകാര്യം, മറ്റ് സേവനമേഖലകളിൽ നിന്ന് 200 ലേറെ ഒഴിവുകളുമായി 20 ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.  ഫോൺ : 0497  2707610, 0497 2700831, 6282942066

പഠന വിനോദയാത്ര: ക്വട്ടേഷൻ ക്ഷണിച്ചു

മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 10, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനവിനോദയാത്ര സംഘടിപ്പിക്കുന്നു. 120 വിദ്യാർഥികൾക്ക് ഊട്ടിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ക്വട്ടേഷനുകൾ ക്ഷണിച്ചു. യാത്രക്ക് അനുയോജ്യമായ ബസ്, ഭക്ഷണം, കുടിവെള്ളം, താമസം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന പാസുകൾ, നികുതി, മറ്റ് ചെലവുകൾ സ്‌കൂളിലേക്ക് തിരികെ എത്തുന്നതുവരെയുള്ള ആകെ ചെലവുകൾ ഉൾപ്പെടുത്തിയ ക്വട്ടേഷൻ സീനിയർ സൂപ്രണ്ട്, എംആർഎസ്, പട്ടുവം കണ്ണൂർ – 670143 എന്ന വിലാസത്തിൽ അയക്കണം. ഡിസംബർ 19 ന് ഉച്ചക്ക് 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ : 0460 2996794, 9496284860

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ കണ്ണൂർ ഐടിഡിപി ഓഫീസിനു കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികളെ വയനാട് ജില്ലയിലുള്ള മാനന്തവാടിയിൽ നടക്കുന്ന സർഗോത്സവം 2024 പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് തളിപ്പറമ്പിൽ നിന്ന് മാനന്തവാടിയിലേക്കും തിരികെ തളിപ്പറമ്പിലേക്കും എത്തിക്കുന്നതിന് 50 സീറ്റുള്ള ഒരു ബസ് ലഭ്യമാക്കാൻ ടൂർ ഓപ്പറേറ്റർ/വാഹന ഉടമകൾ/ഡ്രൈവർമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 18ന് ഉച്ച 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ : 0460 2996794, 9496284860

ക്വട്ടേഷൻ ക്ഷണിച്ചു  

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സയൻസ് പാർക്കിലെ ത്രീഡി ഷോ തിയറ്ററിലേക്ക് 100 ഉന്നത നിലവാരമുള്ള പെർമനന്റ് ത്രി ഡി കണ്ണട വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചു.  കവറിന്റെ മുകളിൽ പ്രവൃത്തിയുടെ / വിതരണത്തിന്റെ പേര് ആലേഖനം ചെയ്ത ക്വട്ടേഷനുകൾ സെക്രട്ടറി, കണ്ണൂർ ജില്ലാ പഞ്ചായത്ത് എന്ന് രേഖപ്പെടുത്തി ഡിസംബർ 18 ന് വൈകുന്നേരം മൂന്ന് മണിക്കകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.  ഫോൺ : 0497 2700205

താൽപര്യപത്രം ക്ഷണിച്ചു

തളിപ്പറമ്പ ഡെസ്റ്റിനേഷൻ മാനേജ്മന്റ് കൗൺസിലിന് പുതുതായി ആരംഭിക്കുന്ന വെബ്സൈറ്റ് രൂപീകരിക്കുന്നതിന് പരിചയസമ്പന്നരായ വെബ് ഡെവലപ്പേഴ്സിൽ നിന്നും വിശദമായ പ്രൊപ്പോസൽ സഹിതം താൽപര്യപത്രം ക്ഷണിച്ചു. വെബ്സൈറ്റ് സംബന്ധിച്ച താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി 20 ന് ഉച്ചക്ക് രണ്ട് മണി വരെ. ഫോൺ : 8547545884

ലേലം

കെഎസ്ആർടിസി പയ്യന്നൂർ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികൾ വാടകയ്ക്ക് അനുവദിക്കുന്നതിനുള്ള ലേലം ഡിസംബർ 31 ന് നടക്കും. ഡിസംബർ 30 വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ: 9048298740, 9188526762, 9947900560

ക്വട്ടേഷനുകൾ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ അനർട്ട് പ്രൊജക്ടിലേക്ക് (ഡിസൈൻ ആന്റ ഡെവലപ്മെന്റ് ഓഫ് എ സോളാർ സെൽ തെർമോ-ഇലക്ട്രിക് കോൾഡ് സ്റ്റോറേജ് ഫെസിലിറ്റി) ആവശ്യമായ ഉപഭോഗ വസ്തുക്കൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 27 ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ : 0497 2780226.

കേരഫെഡ് നോർത്ത് സോൺ റീജിയൻ ഓഫീസ് 16 മുതൽ നടുവണ്ണൂരിൽ

കോഴിക്കോട് പാവങ്ങാട് ഇ. വി. കോപ്ലക്‌സിലെ കേര ഫെഡ് നോർത്ത് സോൺ റീജിയൺ ഓഫീസ് ഡിസംബർ 16 മുതൽ നടുവണ്ണൂരിലെ  കേരഫെഡ് കോക്കനട്ട് കോംപ്ലക്‌സ് കെട്ടിടത്തിൽ പ്രവർത്തിക്കുമെന്ന് റീജിയണൽ മാനേജർ അറിയിച്ചു. ഫോൺ: 9447968147

About The Author

Leave a Reply

Your email address will not be published. Required fields are marked *