വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക ബാലചിത്ര രചന മത്സരം ഏഴിന്

സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിൻറ് സ്മാരക സംസ്ഥാന ബാലചിത്ര രചന മത്സരത്തിന്റെ ജില്ലാതല മത്സരം ഡിസംബർ ഏഴിന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ ചിന്മയ ബാലഭവനിൽ നടക്കും. മുൻ മന്ത്രി പികെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷൻ രാവിലെ 8.30ന് തുടങ്ങും.
ജനറൽ ഗ്രൂപ്പ് പച്ച അഞ്ച്-എട്ട് വയസ്സ്, വെള്ള 9-12 വയസ്സ്, നീല 13-6 വയസ്സ്, മഞ്ഞ പ്രത്യേകശേഷി വിഭാഗം പ്രായം അഞ്ച് മുതൽ 10 വരെ, ഗ്രൂപ്പ് ചുവപ്പ് പ്രത്യേക ശേഷി വിഭാഗം പ്രായം 11-18 വരെ എന്നിങ്ങനെയാണ് മത്സര വിഭാഗങ്ങൾ. മഞ്ഞ, ചുവപ്പ് ഗ്രൂപ്പിൽ ഒന്നിലധികം വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച വൈകല്യമുള്ളവർ, സംസാരവും കേൾവി കുറവും നേരിടുന്നവർ എന്നിങ്ങനെ നാല് ഉപ ഗ്രൂപ്പുകളായാണ് മത്സരം.
ഒരു സ്‌കൂളിൽ നിന്നും എത്ര കുട്ടികൾക്കും പങ്കെടുക്കാം. ഓരോ വിഭാഗത്തിലും ആദ്യ അഞ്ച് സ്ഥാനക്കാരുടെ ചിത്രങ്ങൾ സംസ്ഥാനതല മത്സരത്തിന് അയക്കും. പങ്കെടുക്കുന്നവർ സ്‌കൂൾ അധികൃതരുടെ സാക്ഷ്യപത്രവും പ്രത്യേകശേഷി വിഭാഗത്തിലുള്ളവർ വൈകല്യ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം. പങ്കെടുക്കുന്നവർ https://forms.gle/D95mYYcs4VfDhscg6 ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 9656061031, 9895021909

യുവജന കമ്മീഷൻ ഇഎംഎസ് സ്മാരക പ്രസംഗമത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ ഡിസംബർ അവസാനം കോഴിക്കോട് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിൽ അയക്കുക. ഒന്നാം സ്ഥാനം 15,000 രൂപ, രണ്ടാം സ്ഥാനം 10,000 രൂപ, മൂന്നാം സ്ഥാനം 5000 രൂപ എന്നിങ്ങനെ കാഷ് അവാർഡും ഇഎംഎസ് സ്മാരക ട്രോഫിയും നൽകും. അഞ്ച് മിനിറ്റാണ് പ്രസംഗ സമയം. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നൽകും. വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ അപേക്ഷ നൽകാം. അവസാന തീയതി: ഡിസംബർ 20. ഫോൺ: 8086987262, 0471-2308630

എക്‌സ്‌പ്ലോർ കണ്ണൂർ വിനോദ യാത്ര

കെഎസ്ആർടിസി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും കണ്ണൂർ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഡിസംബർ എട്ട് ഞായർ എക്‌സ്‌പ്ലോർ കണ്ണൂർ വിനോദ യാത്ര സംഘടിപ്പിക്കുന്നു. കാഞ്ഞിരക്കൊല്ലി, പൈതൽമല, ശശിപ്പാറ, ഏലപ്പാറ, അളകാപുരി വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങൾ ആണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 9.30ന് തിരിച്ചെത്തുന്ന രീതിയിൽ ആണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം ഉൾപ്പടെയുള്ള മറ്റ് ചിലവുകൾ യാത്രക്കാർ സ്വന്തം നിലയിൽ വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9745534123, 8075823384

സംഘാടക സമിതി രൂപീകരണ യോഗം ഏഴിന്

ഡിസംബർ 10ന് തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ തലശ്ശേരി താലൂക്ക് തല അദാലത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ ഏഴിന് രാവിലെ 10 മണിക്ക് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു.

ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി

കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി, സിസിടിവി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9745479354.

ഉണർവ് ഭിന്നശേഷി കായികമേള 11ന്

സാമൂഹ്യനീതി വകുപ്പിന്റെ മാറ്റിവെച്ച ഉണർവ്-2024 ലോക ഭിന്നശേഷി ദിനാഘോഷചടങ്ങുകളും ഭിന്നശേഷി കായികമേളയും ഡിസംബർ 11ന് രാവിലെ 8.30 മുതൽ കണ്ണൂർ ഡിഎസ്‌സി സെന്റർ ഗ്രൗണ്ടിൽ നടത്തും. നിലവിൽ രജിസ്റ്റർ ചെയ്ത എല്ലാ ഭിന്നശേഷി വ്യക്തികൾക്കും പങ്കെടുക്കാം.

വെറ്ററിനറി ഡോക്ടർ: വാക് ഇൻ ഇൻർവ്യൂ

ഇരിക്കൂർ ബ്ലോക്കിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ വീട്ടുപടിക്കൽ മൃഗ ചികിത്സ  സേവനം ലഭ്യമാക്കുന്നതിന് കരാറടിസ്ഥാനത്തിൽ വാക് ഇൻ ഇൻർവ്യൂ മുഖേന വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി ആന്റ് എഎച്ച്) നിയമിക്കുന്നു. യോഗ്യരായവർ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെവിസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആധാർ കാർഡും പകർപ്പും സഹിതം ഡിസംബർ ആറിന് രാവിലെ 11.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700267

ഹയർ സെക്കൻഡറി അധ്യാപക സ്ഥിര നിയമനം

എയ്ഡഡ് സ്്കൂളുകളിലെ ഹയർ സെക്കൻഡറി അധ്യാപക സ്ഥിരനിയമനത്തിന് ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ/കേൾവിപരിമിതർ/ലോക്കോമോട്ടർ എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർഥികൾ ബന്ധപ്പെട്ട റീജ്യനൽ പ്രൊഫഷനൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ഡിസംബർ 12 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. 

മൾട്ടി പർപ്പസ് വർക്കർ അഭിമുഖം

നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ കണ്ണാടിപ്പറമ്പ ആയുർവേദ ഡിസ്പെൻസറിയിൽ കരാർ നിയമനം നടത്തന്നു. 40 വയസ്സിൽ താഴെയുള്ള ജിഎൻഎം/ബിഎസ് സി നഴ്സിംഗ് കഴിഞ്ഞവർക്ക് ഡിസംബർ 12 ന് രാവിലെ 10.30 ന് ഡിസ്പെൻസറിയിൽ അഭിമുഖം നടത്തും. ഫോൺ: 9495175257, 04972796111

തെരഞ്ഞെടുപ്പ് റദ്ദാക്കി

കണ്ണൂർ ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (മൂന്നാം എൻ സി എ ധീവര-കാറ്റഗറി നമ്പർ : 359/2024) തസ്തികയിലേക്ക് 2024 സെപ്റ്റംബർ 30 ലെ ഗസറ്റ് വിജ്്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് നടപടികൾറദ്ദാക്കിയതായി കെപിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.

രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയും വകുപ്പ് മന്ത്രി
രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഡിസംബർ ആറിലെ പരിപാടികൾ

രാവിലെ ഒമ്പത് മണി ജില്ലാ ബജറ്റ് പ്രവൃത്തികളുടെ അവലോകനം-ജില്ലാ പഞ്ചായത്ത്
10 മണി ടൗൺ ഹയർ സെക്കൻഡറി സ്‌കൂൾ മിനി ദിശ 2024 ഉദ്ഘാടനം
11 മണി കണ്ണൂർ മണ്ഡലം അവലോകന യോഗം കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ്
ഉച്ചക്ക് 12 മണി കരുതലും കൈത്താങ്ങും അദാലത്ത് വാർത്താസമ്മേളനം കലക്ടറേറ്റ് കോൺഫറൻസ് ഹാൾ
വൈകീട്ട് മൂന്ന് മണി ഗുരുസാഗര പുരസ്‌കാര സമർപ്പണം ചേംബർ ഹാൾ
വൈകീട്ട് നാല് മണി വൻകുളത്ത് വയൽ സൗന്ദര്യവത്കരണം ഉദ്ഘാടനം

അസി. പ്രൊഫസർ നിയമനം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അസി. പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ഫാഷൻ ഡിസൈനിംഗ്/ഗാർമെന്റ് ടെക്നോളജി/ഡിസൈനിങ്ങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പിജിയും അധ്യാപന പരിചയവും ഉള്ളവരെ പരിഗണിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഡിസംബർ 17 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്നോളജി കണ്ണൂർ, പി ഒ കിഴുന്ന, തോട്ടട, കണ്ണൂർ- ഏഴ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കുക. ഫോൺ : 0497 2835390

About The Author

Leave a Reply

Your email address will not be published. Required fields are marked *