വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായിക ക്ഷമതാ പരീക്ഷ
വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിവിധ എൻ സി എ തസ്തികകൾ എൻസിഎ എസ്ടി (കാറ്റഗറി നമ്പർ 226/2023) എൻസിഎ മുസ്ലിം (കാറ്റഗറി നമ്പർ 229/2023, എൻസിഎ ധീവര (കാറ്റഗറി നമ്പർ 231/2023) എൻസിഎ എസ് സിസിസി (കാറ്റഗറി നമ്പർ 233/2023) എന്നീ തസ്തികകളുടെ കണ്ണൂർ ജില്ലയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പുരുഷ ഉദ്യോഗാർഥികൾക്കായുള്ള കായിക ക്ഷമതാ പരീക്ഷ ഡിസംബർ 10നും വനിതാ ഉദ്യോഗാർഥികൾക്കായുള്ള കായിക ക്ഷമതാ പരീക്ഷ ഡിസംബർ 11നും എം എസ് പി പരേഡ് ഗ്രൗണ്ട്, അപ്പ് ഹിൽ മലപ്പുറത്ത് രാവിലെ 5.30 മുതൽ നടക്കും. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺരോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റിലെ നിർദേശ പ്രകാരം കായിക ക്ഷമതാ പരീക്ഷയ്്ക്ക് ഹാജരാകണം. ഫോൺ: 0497 2700482
ഡിപ്ലോമ കോഴ്‌സുകൾ
കണ്ണൂർ ഗവ.ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഫയർ ആൻഡ് സേഫ്റ്റി, ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി, എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 8301098705
റേഡിയോ ഗ്രാഫർ: വാക് ഇൻ ഇൻറർവ്യു
മൃഗാശുപത്രി സേവനങ്ങൾ അനായാസേന ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ കർഷകർക്ക് മൃഗചികിത്സ സേവനങ്ങൾ ലഭ്യമാക്കുന്നതിന് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന മൊബൈൽ ടെലി വെറ്ററിനറി യൂനിറ്റിൽ കരാറടിസ്ഥാനത്തിൽ റേഡിയോ ഗ്രാഫർ സേവനം ലഭ്യമാക്കുന്നതിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ കൂടി കാഴ്ചയ്ക്കായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഡിസംബർ ആറിന് രാവിലെ 11.15ന് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700267
വെറ്ററിനറി ഡോക്ടർ: വാക് ഇൻ ഇൻർവ്യൂ
മൃഗാശുപത്രി സേവനങ്ങൾ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലെ കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭ്യമാക്കുന്നതിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന മൊബൈൽ ടെലി വെറ്ററിനറി യൂനിറ്റിലേക്ക് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി ആൻഡ് എഎച്ച്) നിയമിക്കുന്നു. യോഗ്യരായവർ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആധാർ കാർഡും പകർപ്പും സഹിതം ഡിസംബർ ആറിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻറർവ്യുവിൽ പങ്കെടുക്കണം. ഫോൺ: 0497 2700267
ഉപഭോക്തൃ സംരക്ഷണ അവാർഡ്
2022, 2023 വർഷങ്ങളിലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഉപഭോക്തൃ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരംക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ, മൂന്ന് വർഷത്തെ പ്രവർത്തന പരിചയവുമുള്ള സംഘടനകൾക്ക് അപേക്ഷിക്കാം. വിവരങ്ങൾ കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷകൾ ഡിസംബർ 10 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-ഒന്ന് എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2700552
വിധവ പെൻഷൻ: രേഖകൾ സമർപ്പിക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും വിധവ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവർ പെൻഷൻ പാസ് ബുക്ക്, ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ് എന്നിവയുടെ പകർപ്പും താമസിക്കുന്ന പഞ്ചായത്ത്/ കോർപ്പറേഷൻ/മുനിസിപ്പാലിറ്റിയുടെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ അടിയന്തിരമായി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ
സമർപ്പിക്കണം. അല്ലാത്ത പക്ഷം വിധവാ പെൻഷൻ തുടർന്ന് ലഭിക്കുന്നതല്ലെന്ന് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് മത്സ്യബോർഡ് കണ്ണൂർ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0497 2734587
കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായും ഇൻഷുറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുന്നതിനുമായി കേരള സർക്കാർ അതിഥി ആപ്പ് ആരംഭിച്ചു. ജില്ലയിൽ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന തൊഴിലുടമകളും കരാറുകാരും താമസിപ്പിക്കുന്ന കെട്ടിട ഉടമകളും അതിഥി തൊഴിലാളികളെ ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ എൻഫോഴ്സ്മെന്റ് അറിയിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷൻ ചെയ്യാം. ഇതലനഎ സഹായം ആവശ്യമുള്ള പക്ഷം അസി. ലേബർ ഓഫീസുകളുമായോ ജില്ലാ ലേബർ ഓഫീസുമായോ ബന്ധപ്പെടാം. നമ്പർ-
ജില്ലാ ലേബർ ഓഫീസ്, കണ്ണൂർ: 0497 2700353, അസി.ലേബർ ഓഫീസ്, കണ്ണൂർ ഒന്നാം സർക്കിൾ: 0497 2713656, അസി. ലേബർ ഓഫീസ്, കണ്ണൂർ രണ്ടാം സർക്കിൾ: 0497 2708035, അസി. ലേബർ ഓഫീസ്, തലശ്ശേരി ഒന്നാം സർക്കിൾ: 0490 2324180, അസി. ലേബർ ഓഫീസ്, കൂത്തുപറമ്പ്: 0490 2363639, അസി. ലേബർ ഓഫീസ്, ഇരിട്ടി: 0490 2494294, അസി. ലേബർ ഓഫീസ്, തളിപ്പറമ്പ്: 0460 2200440, അസി. ലേബർ ഓഫീസ്, പയ്യന്നൂർ: 04985 205995
ജില്ലാ കേരളോത്സവം: സംഘാടക സമിതി രൂപീകരണ യോഗം ഏഴിന്
സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ പഞ്ചായത്ത് എന്നിവ ചേർന്ന് ജില്ലാ കേരളോത്സവം അഴീക്കോട് ഗ്രാമപഞ്ചായത്തിൽ നടത്തുന്നതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ ഏഴിന് ഉച്ച രണ്ട് മണിക്ക് അഴീക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വൻകുളത്ത്‌വയലിൽ ചേരും.
മിനി ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനം ആറ്, ഏഴ് തീയ്യതികളിൽ
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസലിംഗ് സെല്ലുമായി ചേർന്ന് സംഘടിപ്പിക്കുന്ന കണ്ണൂർ വിദ്യാഭ്യാസ ജില്ലാതല മിനി ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനം ഡിസംബർ ആറ്, ഏഴ് തീയ്യതികളിൽ കണ്ണൂർ ടൗൺ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ആറിന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, സെമിനാറുകൾ, അഭിരുചി പരീക്ഷ, കരിയർ കൗൺസലിംഗ് എന്നിവ ഉണ്ടാവും.
സൈക്യാട്രിസ്റ്റ്: വാക് ഇൻ ഇന്റർവ്യൂ
ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്കുള്ള സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 16ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും. യോഗ്യത: എംഡി/ഡിഎൻബി/ഡിപിഎം. ശമ്പളം: 57,525 (ഒരുവർഷം). ഫോൺ : 0497 2734343
മിഷൻ വാത്സല്യ: അപേക്ഷ ക്ഷണിച്ചു
മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന് കീഴിൽ നടപ്പിലാക്കുന്ന ചൈൽഡ് ഹെൽപ് ലൈനിന്റെ ജില്ലാതല കൺട്രോൾ റൂമിലേക്ക് ചൈൽഡ് ഹെൽപ്പ്ലൈൻ സൂപ്പർവൈസർ, കേസ് വർക്കർ എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 17. വെബ് സൈറ്റ് https://wcd.kerala.gov.in/ ഫോൺ: 0490 2967199.
റാങ്ക് പട്ടിക റദ്ദാക്കി
കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽസ് നഴ്സ് ഗ്രേഡ് ടു ഫസ്റ്റ് എൻസിഎ -മുസ്ലിം (കാറ്റഗറി നമ്പർ:613/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ആഗസ്റ്റ് 13ന് പ്രസിദ്ധീകരിച്ച 896/2024/എസ്എസ്വി നമ്പർ റാങ്ക് പട്ടിക മുഴുവൻ ഉദ്യോഗാർഥികളെയും നിയമന ശിപാർശ ചെയ്തതിനാൽ റദ്ദായതായി കെപിഎസ്‌സി ജില്ല ഓഫീസർ അറിയിച്ചു.
ഹൈസ്‌കൂൾതല വായനാമത്സരം അഞ്ചിന്
സംസ്ഥാന ലൈബ്രറി കൗൺസിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെ ഹൈസ്‌കൂൾതല മത്സരം ഡിസംബർ അഞ്ചിന് രണ്ട് മുതൽ നാല് വരെ നടക്കും. സംസ്ഥാന കൗൺസിൽ നിർദേശിച്ച പുസ്തകങ്ങളെ അടിസ്ഥാനമാക്കി എഴുത്തുപരീക്ഷയും പൊതുവിജ്ഞാന ക്വിസ് മത്സരവുമാണ് നടക്കുക. ഇതിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഡിസംബർ 29ന് നടക്കുന്ന താലൂക്ക്തല മത്സരത്തിൽ പങ്കെടുക്കാം. മുതിർന്നവർക്കുള്ള ഗ്രന്ഥശാലാതല മത്സരം എട്ടിന് നടക്കും.
ഹെൽപ് ഡെസ്‌ക് സിറ്റിംഗ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയും (ഐസിഎഐ) ജില്ലാ വ്യവസായ കേന്ദ്രവും ചേർന്നുള്ള ഹെൽപ്പ് ഡെസ്‌കിന്റെ സിറ്റിംഗ് ഡിസംബർ ഏഴിന് രാവിലെ 11 മുതൽ 12 വരെ കണ്ണൂർ പള്ളിക്കുന്ന് ഐസിഎഐ ഭവനിൽ നടക്കും. സംരംഭകർക്ക് മാർഗനിർദേശങ്ങൾ, നികുതി, ജിഎസ്ടി, ഫിനാൻസ്, ഓഡിറ്റ് എന്നിവ സംബന്ധിച്ച് സംശയ നിവാരണം എന്നിവ ചെയ്യാം. ഫോൺ: 04972700928, 9645424372
ലോക മണ്ണ് ദിനാഘോഷം അഞ്ചിന്
മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ അഞ്ച് ലോക മണ്ണ് ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ അഞ്ചിന് രാവിലെ 10ന് പിണറായി ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് കെ കെ രാജീവൻ നിർവഹിക്കും. വൈസ് പ്രസിഡന്റ് എൻ അനിത അധ്യക്ഷയാവും. സോയിൽ ഹെൽത്ത് കാർഡ് വിതരണം, വിദ്യാർഥികൾക്ക് സമ്മാന വിതരണം, കാർഷിക സെമിനാർ, പച്ചക്കറി വിത്ത വിതരണം എന്നിവയും ഉണ്ടാകും. മണ്ണിനെ അറിയാം മൊബൈലിലൂടെ ആപ്പ് പരിചയപ്പെടുത്തും.
ആർബിട്രേഷൻ കേസ് വിചാരണ
ഡിസംബർ മാസം നാഷണൽ ഹൈവേ എൽഎ-എൻഎച്ച് ആർബിട്രേഷൻ കേസുകളുടെ വിചാരണ ഉണ്ടായിരിക്കില്ലെന്ന് ആർബിട്രേറ്റർ അറിയിച്ചു. അടുത്ത തീയതി പിന്നീട് അറിയിക്കും.