വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
കണ്ണൂർ ജില്ലയിൽ അനുവദിക്കപ്പെട്ടിട്ടുള്ള പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയുടെ ഘടക പദ്ധതിയായ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആഴക്കടൽ മത്സ്യബന്ധനയാനം വാങ്ങുന്നതിനുള്ള 2023-24 സാമ്പത്തിക വർഷത്തിലെ പദ്ധതിയിലേക്ക് വ്യക്തികൾ, ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യൂനിറ്റ് ചെലവ് 1.20 കോടി രൂപ വരുന്ന പദ്ധതിയിൽ 48 ലക്ഷം രൂപ സർക്കാർ സബ്‌സിഡി ലഭിക്കും. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന. അപേക്ഷ തലശ്ശേരി, കണ്ണൂർ, മാടായി, അഴീക്കോട് മത്സ്യ ഭവനുകളിൽ ലഭിക്കും. അപേക്ഷകൾ ജനുവരി 10ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോൺ : 0497 2731081
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം
ജനുവരി മാസത്തിലെ തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന് രാവിലെ 10.30 ന് തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കും. എല്ലാ താലൂക്ക് വികസനസമിതി അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് തലശ്ശേരി താലൂക്ക് വികസന സമിതി കൺവീനർ അറിയിച്ചു.
അതിഥി കാർഡ് ഉറപ്പ് വരുത്തണം
അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം, ഇൻഷൂറൻസ് പരിരക്ഷ ഉറപ്പു വരുത്തുന്നതിന് അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, തൊഴിൽ സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ഉടമകൾ/കരാറുകാർ/മാനേജർ എന്നിവർ തങ്ങളുടെ തൊഴിലാളികൾക്ക് അതിഥി കാർഡ് ഉണ്ടോ എന്നത് ഉറപ്പ് വരുത്തണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഇതിനായി അതിഥി ആപ്പ് കേരള പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് തൊഴിലാളികളുടെ മൊബൈൽ ഫോൺ നമ്പർ നൽകി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. അല്ലാത്തവർക്കെതിരെ സ്ഥാപന പരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ് ലേബർ ഓഫീസ്, കണ്ണൂർ ഒന്നാം സർക്കിൾ : 8547655703, കണ്ണൂർ രണ്ടാം സർക്കിൾ : 8547655716, കണ്ണൂർ മൂന്നാം സർക്കിൾ : 8547655725, തലശ്ശേരി ഒന്നാം സർക്കിൾ : 8547655731, തലശ്ശേരി രണ്ടാം സർക്കിൾ : 8547655741, തളിപ്പറമ്പ : 8547655768, ഇരിട്ടി : 8547655761, പയ്യന്നൂർ : 8547655760 നമ്പറുകളിൽ ബന്ധപ്പെടണം.
കൂടിക്കാഴ്ച
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള 57 ഒഴിവുകളിലേക്ക് (കുക്ക് 23, ധോബി 14, സ്വീപ്പർ ഏഴ്, ബാർബർ എട്ട്, വാട്ടർ ക്യാരിയർ അഞ്ച്) താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജനുവരി നാലിന് രാവിലെ 10.30 ന് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് കൂടിക്കാഴ്ച്ചക്ക് എത്തണം. മുൻ പരിചയം ഉള്ളവർ ആധാർ കാർഡിന്റെ പകർപ്പുമായി എത്തിച്ചേരണം. ഫോൺ : 04972781316