അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജി; ആര്‍ ശ്രീലേഖക്ക് നോട്ടീസ്

0

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്ക് നോട്ടീസ്. അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ശ്രീലഖക്ക് വിചാരണ കോടതി നോട്ടീസ് അയച്ചത്. കേസിലെ പ്രതിയും നടനുമായ ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്.

തന്റെ യൂട്യൂബ് ചാനലിലും ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും ദിലീപിന് അനുകൂലമായ നിലപാട് ആര്‍ ശ്രീലേഖ സ്വീകരിച്ചിരുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം. ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരോട് കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നുവെന്നും നടിയെ ആക്രമിച്ച കേസ് ഉടനൊന്നും തീരില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശ്രീലേഖയ്‌ക്കെതിരെ അതിജീവിത വിചാരണകോടയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *