അറ്റകുറ്റപണികള്‍ക്കുശേഷം നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു

0

നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു. അറ്റകുറ്റപണികള്‍ക്കുശേഷം ബസ് ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ട് എത്തിച്ചു.സീറ്റുകള്‍ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സർവീസ് പുനരാരംഭിക്കും. ബസില്‍ 11 സീറ്റുകള്‍ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ 37 സീറ്റാണ് ബസിലുള്ളത്. എസ്‌കലേറ്ററും പിൻ ഡോറും ഒഴിവാക്കി മുൻഭാഗത്ത് മാത്രം ഡോർ നിർത്തിയിരിക്കുകയാണ്. ശൗചാലയവും നിലനിർത്തി. യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ബംഗുളൂരു- കോഴിക്കോട് യാത്രയില്‍ ഈടാക്കിയത് 930 രൂപയാണ്. നേരത്തെ 1,280 രൂപയായിരുന്നു യാത്രാനിരക്ക്.

2023 ഡിസംബറില്‍ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ നടന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പര്യടനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചത് ഈ ബസിലായിരുന്നു. യാത്ര തുടങ്ങുംമുൻപേ ബസ് വിവാദത്തിലായിരുന്നു. ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് മന്ത്രിമാർക്കു സഞ്ചരിക്കാനായി വാഹനം വാങ്ങിയത്. എന്നാല്‍, നവകേരളയാത്രയ്ക്കുശേഷം ഏറെ വിവാദങ്ങള്‍ക്കുശേഷം ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സർവീസ് ആരംഭിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *