എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

0

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നു എന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചത്. കാര്‍ഡിയോളജി ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംടി. മറ്റ് വിദഗ്ധ ഡോക്ടര്‍മാരും എംടിയെ നിരീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ എംടി വാസുദേവന്‍ നായരുടെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചറിഞ്ഞു. എംടിയുടെ മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാഷ്ട്രീയ നേതാക്കൻമാർ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *