മൃദംഗനാദം; ഗുരുതരമായ സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന് വി ഡി സതീശന്‍
ഉമാ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ അപകടത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന് വി ഡി സതീശന്‍. സുരക്ഷ പൊലീസ് പരിശോധിക്കണമായിരുന്നു. പൊലീസിന് അനാസ്ഥ സംഭവിച്ചിട്ടുണ്ട്. സംഘാടകര്‍ തട്ടിപ്പ് നടത്തുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
പരിപാടിയുടെ സംഘാടകര്‍ക്ക് സിപിഐഎം ബന്ധമുണ്ട്. അതിനാലാണ് മന്ത്രി സജി ചെറിയാന്‍ അവരെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. സംഭവത്തില്‍ ജിസിഡിഎക്കെതിരെയും അന്വേഷണം വേണം. ആരെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും തങ്ങള്‍ ഇവിടെ ഉണ്ടെന്നോര്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്.