എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയിൽ അത്ഭുതകരമായ പുരോഗതി

0

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയിൽ അത്ഭുതകരമായ പുരോഗതി. അദ്ദേഹം കാൽ അനക്കുന്നുണ്ട്, കണ്ണ് തുറന്ന് നോക്കാനും ശ്രമിക്കുന്നുണ്ട്, എന്നാൽ ശാരീരിക അവസ്ഥ മാറിയും മറഞ്ഞും വരുന്നുണ്ടെന്നാണ് മെഡിക്കൽ ടീം പറഞ്ഞു.വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെ എം ടി ഐ സി യുവിൽ തുടരുകയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *