മുസ്ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ എംഎൽഎ

0

മുസ്ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ എംഎൽഎ. ഇ ടി മുഹമ്മദ് ബഷീർ പി വി അബ്ദുൽ വഹാബ് എന്നിവരുമായി ഡൽഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. കെഎംസിസിയുടെ പരിപാടിയിലും പി വി എൻ പങ്കെടുത്തു.ഇടതുമുന്നണി വിട്ട് ഡൽഹിയിലെത്തിയതിന് പിന്നാലെ ആയിരുന്നു ലീഗ് നേതാക്കളുമായുള്ള പി.വി അൻവർ എംഎൽഎയുടെ കൂടിക്കാഴ്ച.

സൗഹ്യദ സന്ദർശനം ആയിരുന്നുവെന്നും നിലമ്പൂരിലെ എംഎൽഎയും എംപിയും എന്ന നിലയ്ക്ക് ഒന്നിച്ച് നിന്നാണ് നാടിന്റെ വികസനവുമായി മുന്നോട്ടുപോകുന്നതെന്നും പി.വി അൻവർ പറഞ്ഞു. കെഎംസിസിയുടെ പരിപാടിയിൽ പങ്കെടുത്തത് അവിചാരിതമായിട്ടാണെന്നും , ഡിഎംകെയുടെ പ്രഖ്യാപനത്തിന്റെ നയരേഖയിൽ പറയുന്ന വിഷയങ്ങൾ ആയതിനാലാണ് പരിപാടിയിൽ പങ്കെടുത്തതുമെന്നുമാണ് പി.വി അൻവറിൻ്റെ വിശദീകരണം.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *