മൈക്രോ പ്ലാസ്റ്റിക്: പരിസ്ഥിതി-ആരോഗ്യ ആഘാത സർവ്വേക്ക് തുടക്കമായി
പ്ലാസ്റ്റിക്ക് കണങ്ങൾ മനുഷ്യരിലും പരിസ്ഥിതിയിലുമുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാനായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന പരിസ്ഥിതി-ആരോഗ്യ ആഘാത സർവ്വേക്ക് തുടക്കമായി. 100 എന്യൂമറേറ്റർമാർ അടങ്ങിയ സംഘം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വീടുകൾ സന്ദർശിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ പദ്ധതികൾ തയ്യാറാക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഉദ്യമം. സർവ്വെയുടെ ഭാഗമാകുന്ന എന്യൂമറേറ്ററുമാർക്കുള്ള ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപ്പറമ്പ് അധ്യക്ഷനായി. പരിസ്ഥിതി ശാസ്ത്രജ്ഞനും മൈക്രോ പ്ലാസ്റ്റിക്ക് പദ്ധതി കോ ഓർഡിനേറ്ററുമായ ഡോ എം.കെ സതീഷ് കുമാർ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ കെ.വി.സതീശൻ, പി പ്രസീത, സെക്രട്ടറി സിമാ കുഞ്ചാൽ, കെ.പി വിവേക് എന്നിവർ സംസാരിച്ചു. ഡിസംബർ 20 വരെ നടത്തുന്ന സർവ്വെയുമായി എല്ലാവരും സഹകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അഭ്യർഥിച്ചു.