മരുന്ന് മാറി നൽകി; കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ
കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ. നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് ആശുപത്രി അധികൃതർ മരുന്ന് മാറി നൽകി. ചികിത്സ തേടിയെത്തിയ 61കാരിക്ക് നൽകേണ്ട മരുന്നാണ് 34കാരിക്ക് മാറി നൽകിയത്. എക്സ് റേ റിപ്പോർട്ട് മാറിപ്പോയത് മൂലമെന്നാണ് റേഡിയോളജിസ്റ്റിന്റെ വിശദീകരണം. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും ആശുപത്രി അധികൃതർക്കും മരുന്ന് മാറി ലഭിച്ച യുവതി പരാതി നൽകി.