മധു മുല്ലശ്ശേരി ബിജെപിയിലേക്ക്; നാളെ രാവിലെ കെ സുരേന്ദ്രനിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങും

0

സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്.ബിജെപി സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിഅംഗത്വമെടുക്കുന്നതെന്നും മധു വ്യക്തമാക്കി. നാളെ രാവിലെ 10.30 ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനിൽ നിന്നും ബിജെപി മെമ്പർഷിപ്പ് ഏറ്റുവാങ്ങുമെന്ന് മധു മുല്ലശ്ശേരി വ്യക്തമാക്കി.നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾ വലുത്. ഇന്ത്യയുടെ വളർച്ചയും വലുത് മകൻ ഉൾപ്പെടെ കുടുംബം തന്നോടൊപ്പം ഉണ്ടെന്നും മധു കൂട്ടിച്ചേർത്തു.


നിരവധി പാർട്ടി പ്രവർത്തകരും പാർട്ടി അംഗങ്ങളും തന്നോടൊപ്പം വന്നിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ നാളെ സംസാരിക്കാമെന്നും മധു പറഞ്ഞു.ഒന്നാഞ്ഞു പിടിച്ചാൽ ചിറയിൻകീഴ് മണ്ഡലം ബിജെപി നേടുമെന്നും അതിനുള്ള പ്രവർത്തനമാണ് താൻ ഇനി നടത്തുകയെന്നും മധു വ്യക്തമാക്കി.സിപിഐഎം തന്നോട് കാണിച്ചത് അവഗണനയാണെന്നും മധു കുറ്റപ്പെടുത്തി.പാർട്ടി വിടും എന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും മധു പറഞ്ഞു. ബി ജെ പി നേതാക്കൾ മധുവിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മധുവിന്റെ വീട്ടിലെത്തി.

About The Author

Leave a Reply

Your email address will not be published. Required fields are marked *