കൊടകര കുഴൽപ്പണക്കേസ് ; അന്വേഷണം അവസാന ഘട്ടത്തിൽ, കുറ്റപത്രം ഉടൻ നല്‍കുമെന്ന് ഇഡി ഹൈക്കോടതിയില്‍
കൊടകര കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ നൽകുമെന്നും ഇ ഡി ഹൈക്കോടതിയില്‍. ഹൈക്കോടതിയുടെ ഹര്‍ജിയില്‍ ഇ ഡിക്ക് മറുപടി നല്‍കാന്‍ മൂന്നാഴ്ച കോടതി സമയം അനുവദിച്ചു.
ആറു ചാക്കുകളിയി ധർമ്മരാജനെത്തിച്ച പണത്തിൽ മൂന്ന് ചാക്കുകളിലെ പണം ബിജെപി ജില്ലാ ട്രഷറർ ആയിരുന്ന സുജയ് സേനൻ കടത്തിക്കൊണ്ടുപോയെന്നും തിരഞ്ഞെടുപ്പിനു ശേഷം ബാക്കി വന്ന ഒന്നരക്കോടി രൂപ ബിജെപി ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാറും , ജില്ലാ സെക്രട്ടറി കെ ആർ ഹരിയും, സുജയ് സേനനും ചേർന്ന് ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയെന്നുമാണ് തിരൂർ സതീഷ് ഏറ്റവും ഒടുവിൽ ആരോപിച്ചത്. ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യമാണ് തിരൂർ സതീഷ് മുന്നോട്ടുവെക്കുന്നത്.
അതേസമയം, തിരൂർ സതീഷന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമികമായി സതീശൻ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിർണായക തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയത്. കുന്നംകുളം ജെ എഫ് സി എം കോടതിയാകും രഹസ്യമൊഴി രേഖപ്പെടുത്തുക.