കാക്കകളെ കൊന്ന് കറിവെച്ചു; ദമ്പതികള്‍ പിടിയില്‍
തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ കാക്കകളെ കൊന്ന് കറിവെച്ച ദമ്ബതികള്‍ പിടിയില്‍.ആർ രമേഷ്, ഭാര്യ ഭുച്ചമ്മ എന്നിവരാണ് പിടിയിലായത്.പത്തൊൻപത് ചത്ത കാക്കകളെ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു .ദമ്പതികള്‍ കാക്കകളെ കൊല്ലുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത് . തങ്ങളുടെ ഏഴംഗ കുടുംബത്തിനു കറി വച്ച് കഴിക്കാനാണ് കാക്കകളെ പിടികൂടിയതെന്ന് ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ പാതയോരത്തെ ഭക്ഷണശാലകള്‍ക്കും ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ചെറിയ ബിരിയാണി വില്‍പ്പനശാലകള്‍ക്കും കാക്കമാംസം വിതരണം ചെയ്യുന്ന വലിയ അനധികൃത വ്യാപാര ശൃംഖലയുടെ ഭാഗമാകാം സംഭവമെന്നും സംശയമുണ്ട്.
ദമ്ബതികള്‍ക്ക് അയ്യായിരംരൂപ പിഴ ചുമത്തുകയും , വനത്തില്‍ അതിക്രമിച്ചു കയറിയതിന് കേസെടുക്കുകയും ചെയ്തു.സ്ഥിതിഗതികളെക്കുറിച്ച് ഭക്ഷ്യ കമ്മീഷണറെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.എന്നാല്‍ ഇത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ വാർത്ത പുറത്തായതോടെ പല തരത്തിലുള്ള ആരോപണങ്ങള്‍ ഇവർക്കെതിരെ ഉയരുന്നുണ്ട് .