കരുവന്നൂർ കേസ്; ജാമ്യം നൽകിയതിനെതിരെ ഇ. ഡി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതികളായ സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷനും സി കെ ജിൽസിന്റെയും ജാമ്യത്തിനെതിരെ ഇ ഡി അപ്പീൽ നൽകും. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇ ഡിയുടെ തീരുമാനം.ജാമ്യം നൽകാതിരിക്കാൻ നിലവിൽ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനടക്കം ജാമ്യം നൽകിയ സുപ്രീംകോടതി ഉത്തരവുകൾ കൂടി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ നടപടി. കർശന ഉപാധികളോടെയാണ് കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം നേതാവ് പി.ആർ.അരവിന്ദാക്ഷനും സി.കെ.ജിൽസിനും കോടതി ജാമ്യം അനുവദിച്ചത്.