കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ഹാൾടിക്കറ്റ്
-
സർവ്വകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ ഒന്നാം സെമസ്റ്റർ എം. എഡ്. ഡിഗ്രി (സി.ബി.സി.എസ്.എസ് – റെഗുലർ /സപ്ലിമെന്ററി), നവംബർ 2024 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
-
കണ്ണൂർ – മഹാത്മാഗാന്ധി സർവ്വകലാശാലകളുടെ ജോയിൻറ് എം.എസ്.സി പ്രോഗ്രാമുകളുടെ (എം.എസ്.സി ഫിസിക്സ് / കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) ഒന്നാം സെമസ്റ്റർ (സി.എസ്സ്.എസ്സ് – റെഗുലർ / സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവ്വകലാശാലയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
-
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.ബി.എ./ എം. ലിബ്. ഐ. എസ്.സി./ എം. സി. എ./ എൽ എൽ. എം. / എം.പി.എഡ്. ഡിഗ്രി (സി. ബി.സി.എസ്.എസ്. – റെഗുലർ / സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
ധർമശാല, മാനന്തവാടി എന്നീ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലെ 24.01.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് (റെഗുലർ/സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മേഴ്‌സി ചാൻസ് പരീക്ഷ
2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (നവംബർ 2024) പരീക്ഷകൾക്ക് 04.01.2025 മുതൽ 17.01.2025 വരെ പിഴയില്ലാതെയും 22.01.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതംസമർപ്പിക്കേണ്ടതാണ്.