കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്റർ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 2024 ഡിസംബർ 28 രാവിലെ 10 മണിമുതൽ 1 വരെ “പ്രയുക്തി” എന്ന പേരിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സൂപ്പർവൈസർ, ഓഫീസ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഓഫീസ് അസിസ്റ്റന്റ് മാനേജർ, സി സി ടി വി ടെക്നിഷ്യൻ, പ്രൊഡക്ട് പ്രൊക്യൂർമെൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കാറ്റലോഗ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ടെലി സെയിൽസ് എക്സിക്യൂട്ടീവ്, ഡ്രൈവർ, ഫീൽഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ്, സൂപ്പർവൈസർ, സെയിൽസ് എക്സിക്യൂട്ടീവ് (ഫീൽഡ് ജോബ്), ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്, സോഫ്റ്റ്വെയർ ഡെവലപ്പേർസ്, അഡ്മിൻ, HR അസിസ്റ്റന്റ്, പ്രോംപ്റ്റ് എഞ്ചിനീയർ, ഡിജിറ്റൽ മാർക്കറ്റിംഗ് മെൻറ്റേഴ്സ്, മാർക്കറ്റിംഗ് കോ ഓർഡിനേറ്റേഴ്സ് തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പങ്കെടുക്കാൻ താല്പര്യമുള്ള പ്ലസ്.ടു/ ബിരുദം/ബി.കോം/ എം.കോം/ഐ.ടി.ഐ/ ഡിപ്ലോമ/ബി.ടെക്/ എം.ടെക്/ ബി.സി.എ/എം.സി.എ/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ എം.ബി.എ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും 3 സെറ്റ് ബയോഡാറ്റയും സഹിതം എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 04972703130 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രായോഗിക/പ്രോജക്ട്/വൈവ പരീക്ഷ
നാലാം സെമസ്റ്റർ എം.എ. അറബിക് (പ്രൈവറ്റ് രെജിസ്ട്രേഷൻ -റെഗുലർ /സപ്ലിമെന്ററി), ഏപ്രിൽ 2024 പ്രായോഗിക/ പ്രോജക്ട്/ വൈവ പരീക്ഷകൾ 06.01.2025, 07.01.2025 തീയതികളിലായി തളിപ്പറമ്പ് സർ സയ്യദ് കോളേജിൽ വെച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർ മൂല്യനിർണ്ണയ ഫലം
പ്രൈവറ്റ് രെജിസ്ട്രേഷൻ – മൂന്നാം സെമസ്റ്റർ ബിരുദം (നവംബർ 2023), ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി (നവംബർ 2023) എന്നീ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എഡ് ഡിഗ്രി (സി.ബി.സി.എസ്.എസ്-റെഗുലർ/സപ്പ്