കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ഡിസംബർ 30 വൈകീട്ട് 5 മണി വരെ സ്വീകരിക്കും.
സർവ്വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (റെഗുലർ), നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അവരുടെ കെ – റീപ് ലോഗിനിൽ ലഭ്യമാകുന്നതാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം