കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
എസ്പ്രെഷൻ ഓഫ് ഇന്ററസ്റ്റ് : സമയം നീട്ടി
കണ്ണൂർ സർവകലാശാലയിലെ വിവിധ ക്യാമ്പസുകളിലായുള്ള (5) ലിഫ്റ്റുകളുടെ ആനുവൽ മെയിന്റനൻസ് കോൺട്രാക്ടിനായുള്ള എസ്പ്രെഷൻ ഓഫ് ഇന്ററസ്റ്റ് സമർപ്പിക്കാനുള്ള സമയപരിധി 2024 ഡിസംബർ 19 വൈകുന്നേരം 4 മണി വരെ ദീർഘിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.kannuruniveristy.ac.in സന്ദർശിക്കുക.
പരീക്ഷാ ടൈംടേബിൾ
ജനുവരി 06ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് ബി.എ.എൽ.എൽ.ബി (റഗുലർ/ സപ്ലിമെൻററി) നവംബർ 2024 പരീക്ഷകൾക്കുള്ള ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഡോ. ജി.എൻ.രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം
മുപ്പത്തിയേഴാമത് കേരള സയൻസ് കോൺഗ്രസിന്റെ ഭാഗമായുള്ള ഡോ. ജി.എൻ.രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം കണ്ണൂർ സർവകലാശാലയിൽ നടക്കുന്നു. ഡിസംബർ 16ന് ഉച്ചതിരിഞ്ഞ് ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐ.ഐ.എസ്.സി) മുൻ ഡയറക്ടർ പ്രൊഫ.പി.ബലറാം ഡോ. ജി.എൻ.രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.
എം.ബി.എ ( ഈവനിംഗ് പ്രോഗ്രാം) : ഡിസംബർ 28 വരെ അപേക്ഷിക്കാം
കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് താവക്കര ക്യാമ്പസിൽ നടത്തുന്ന മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എക്സിക്യൂട്ടീവ്) – ഈവനിംഗ് പ്രോഗ്രാം – പ്രവേശനത്തിന് 28.12.2024 (ശനിയാഴ്ച) വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 31-12-2024 (ചൊവ്വാഴ്‌ച) വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാംപസിലെ സ്‌കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in)