ഉപഭോക്തൃ അവകാശ ജാലകം: ഉപഭോക്തൃ ദിനാഘോഷം നടത്തി
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ ജില്ലാതല ഉപഭോക്തൃ ദിനാഘോഷം ഉപഭോക്തൃ അവകാശ ജാലകം ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന ഇന്നത്തെ കാലത്ത് അവരിൽ അവബോധം സൃഷ്ടിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രത്നകുമാരി മുഖ്യാതിഥിയായി. കണ്ണൂർ കോർപ്പറേഷൻ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ അഡ്വ. പി.കെ അൻവർ, ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. രവിസുഷ, ജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ് ഇകെ പ്രകാശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, അസി. രജിസ്ട്രാർ കെ ജി മനു എന്നിവർ സംസാരിച്ചു.
ഉപഭോക്തൃ നീതിക്കായുള്ള ഡിജിറ്റൽ വഴികൾ-വെർച്വൽ ഹിയറിങ് എന്ന വിഷയത്തിൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗം അഡ്വ. മോളിക്കുട്ടി മാത്യു സംസാരിച്ചു. ഉപഭോക്താക്കൾ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, അഭിഭാഷകർ തുടങ്ങിയവർ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ച അവകാശസഭയും നടന്നു. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗം അഡ്വ.സജീഷ് കെ പി മോഡറേറ്ററായി.