ഉളിക്കൽ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടത്തിന് ശിലയിട്ടു
ഉളിക്കൽ ഗവ. ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എന്നിവയ്ക്കായുള്ള പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവ്വഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനായി. ശിലാഫലകം അനാച്ഛാദനം എംഎൽഎ നിർവഹിച്ചു.
ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്ത്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ അഷറഫ് പാലശ്ശേരി, വാർഡ് മെമ്പർ ആയിഷ ഇബ്രാഹിം, ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വീണാ അഗസ്റ്റിൻ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടോമി ജോസഫ്, അഹമ്മദ് കുട്ടി ഹാജി, ടോമി വെട്ടിക്കാട്ട്, കുര്യാക്കോസ് കൂമ്പുങ്കൽ എന്നിവർ സംസാരിച്ചു.