95-ാം പിറന്നാൾ നിറവിൽ ടി.പത്മനാഭൻ; പിറന്നാൾ സമ്മാനവുമായി സ്പീക്കർ
95-ാം പിറന്നാൾ ആഘോഷിക്കുന്ന കഥയുടെ കുലപതി ടി പത്മനാഭന് പിറന്നാൾ സമ്മാനവുമായി നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പള്ളിക്കുന്നിലെ വീട്ടിലെത്തി. കെ വി സുമേഷ് എംഎൽഎയും സ്പീക്കറോടൊപ്പം ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ സ്പീക്കർ പത്മനാഭനെ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. തുടർന്നാണ് നേരിൽ കാണാനായി വൈകീട്ട് സ്പീക്കർ നേരിട്ട് ടി പത്മനാഭന്റെ വീട്ടിൽ എത്തിയത്. അദ്ദേഹത്തെ സ്പീക്കർ പൊന്നാടയിച്ച് ആദരിക്കുകയും ചെയ്തു.