സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു
സെപ്റ്റിക് ടാങ്ക് – ഡ്രൈനേജ് തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണo ചെയ്തു. നമസ്തേ സ്കീം ( നാഷണൽ ആക്ഷൻ ഫോർ മെക്കനയ്‌സ്ഡ് സാനിറ്റേഷൻ ഇക്കൊ സിസ്റ്റം ) പ്രകാരം കണ്ണൂർ കോര്പറേഷനിൽ സർവേ നടത്തി കണ്ടെത്തിയ സെപ്റ്റെജ് – ഡ്രൈനേജ് തൊഴിലാളികൾക്ക് സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൻ്റെ ഉത്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ഈ മേഖലയിൽ ജോലി ചെയ്യുന്നവർ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അശ്രദ്ധമായ ജോലി അപകടത്തിലേക്ക് നയിക്കും. ഇത് ഒഴിവാക്കുന്നതിനും സുരക്ഷിതമായി ജോലി ചെയ്യുന്നതിനു മുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത് എന്നും ഈ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ ഇത്തരം ജോലികൾ ചെയ്യാൻ പാടുള്ളൂ എന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി ഇന്ദിര
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.പി. രാജേഷ്, വി.കെ ശ്രീലത, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ടി.രവീന്ദ്രൻ, അഷ്റഫ് ചിറ്റുള്ളി, ഉമൈബ . ശ്രീജ ആരംഭൻ, കൃഷ്ണകുമാർ, ബീബി, കെ.പി അനിത,ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.