ഉന്നത വിദ്യാഭ്യാസ പ്രദർശനം ‘മിനി ദിശ 2024’ ന് തുടക്കമായി

0

കണ്ണൂർ വിദ്യാഭ്യാസ ജില്ല സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രദർശനം ‘മിനി ദിശ 2024’ ന് കണ്ണൂർ ഗവ ടൗൺ ഹയർ സെക്കണ്ടറി സ്‌കൂളിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളാണ് രാഷ്ട്രത്തിന്റെ മൂലധന നിക്ഷേപമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് ദിശാബോധം ഉണ്ടാക്കുകയാണ് മിനി ദിശ 2024ന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെൽ വിദ്യാർഥി കേന്ദ്രീകൃത പദ്ധതിയുടെ ഭാഗമായി മാറിവരുന്ന തൊഴിൽ സാധ്യതകളെക്കുറിച്ചും വിവിധ കോഴ്സുകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് പ്രദർശനം സംഘടിപ്പിച്ചത്. കേന്ദ്ര-സംസഥാന സർക്കാറുടെ കീഴിലും പൊതുമേഖലയിലും പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ അഭിരുചി മനസിലാക്കുന്നതിന് സൗജന്യ കെ ഡാറ്റ് (കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ) പരീക്ഷയും സംഘടിപ്പിച്ചു.
കോർപറേഷൻ കൗൺസിലർ പി.വി ജയസൂര്യൻ അധ്യക്ഷനായി. കണ്ണൂർ ആർ ഡി ഡി ആർ.രാജേഷ് കുമാർ വിശിഷ്ടാതിഥിയായി. സി ജി ആൻഡ് എ സി സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.സി.എം അസീം,  ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ എം.കെ അനൂപ് കുമാർ, ജില്ലാ ഉപ വിദ്യാഭ്യാസ ഓഫീസർ കെ.പി നിർമല, സ്‌കൂൾ പ്രിൻസിപ്പൽ വി ശ്രീജ, പി.ടി.എ പ്രസിഡന്റ് എം ഫൈസൽ, സി ജി ആൻഡ് എ സി ജില്ല കോർഡിനേറ്റർ ആർ റീജ, ജോയിന്റ് കോ ഓർഡിനേറ്റർ എം രാജേഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. കെ.ആർ രാജേഷ് ബാബു എന്നിവർ സംസാരിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുതിയ ട്രെൻഡുകൾ, എന്റർപ്രണർഷിപ്പ്, യു.ജി വിദ്യാഭ്യാസത്തിലെ പുതിയ പ്രവണതകൾ, വിദേശ വിദ്യാഭ്യാസം, പ്രധാന പ്രവേശന പരീക്ഷകൾ തുടങ്ങിയ വിഷയങ്ങളിൽ അൻവർ മുട്ടാഞ്ചേരി, ഡോ ടി.കെ പ്രസാദ്, ആഷിദ് പുഴക്കൽ എന്നിവർ ക്ലാസെടുത്തു. ഡിസംബർ ഏഴിന് വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന സമാപന സമ്മേളനം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസിക്ക് ശേഷമുള്ള തൊഴിലവസരങ്ങൾ, പൊതുമേഖലയിലെ തൊഴിൽ ദാതാക്കൾ, ഹ്രസ്വകാല കോഴ്‌സുകൾ, സിവിൽ സർവീസസ്  തുടങ്ങിയ വിഷയങ്ങളിൽ ഒ.വി പുരുഷോത്തമൻ, ആർ രാജിൻ, പ്രദീപ് ജി നായർ, കെ ശിവകുമാർ എന്നിവർ  ക്ലാസെടുക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *