കടവന്ത്ര അപകടം; കെഎസ്ആർടിസിക്ക് ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റുമില്ല

0

കടവന്ത്രയിൽ യുവതിയുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസിന് ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്. കെഎസ്ആർടിസി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.കടവന്ത്ര സി​ഗ്നലിൽ ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു അപകടമുണ്ടായത്. സ്കൂട്ടറിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി ദാരുണമായി കൊല്ലപ്പെട്ടു. അരൂക്കുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുവായ യുവാവ് ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. യുവാവിന്റെ നില അതീവ ​ഗുരുതരമായി തുടരുകയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *