കുടുംബം തകർത്തത് കൊലയ്ക്ക് പ്രേരണ; കൊല്ലത്തെ പ്രതി പത്മരാജൻ
ഭാര്യയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പത്മരാജൻ്റെ മൊഴിയിൽ ഭാര്യ അനിലയുടെ സുഹൃത്ത് ഹനീഷ് തന്നെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഭാര്യക്ക് മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനമെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്കി. ഹനീഷ് ഇടയ്ക്കിടെ ബേക്കറിയില്‍ വരുന്നത് താന്‍ ചോദ്യം ചെയ്തിരുന്നു. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഹനീഷുമായി വഴക്കുണ്ടായി. അതിനിടെ ഭാര്യയുടെ മുന്നില്‍വെച്ച് തന്നെ മര്‍ദ്ദിച്ചു. കുടുംബം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പത്മരാജന് മൊഴി നല്കി. ബേക്കറി ബിസിനസിലെ പങ്കാളിയാണ് ഹനീഷ്.
ചൊവ്വാഴ്ച്ച രാത്രിയായിരുന്നു അനിലയെ പത്മകുമാര്‍ തീകൊളുത്തി കൊന്നത്. മറ്റൊരു സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ വാഹനം നിര്‍ത്തിച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ലക്ഷ്യം ഹനീഷ് ആയിരുന്നെങ്കിലും അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്നത് ബേക്കറിയിലെ മറ്റൊരു ജീവനക്കാരനായിരുന്നു. ബിസിനസ് പങ്കാളിത്തം അവസാനിപ്പിച്ച് പണം തിരികെ തല്കാമെന്ന് പറഞ്ഞിട്ടും ഹനീഷ് തുടര്‍ച്ചയായി ബേക്കറിയില്‍ വന്നതും പത്മരാജനെ പ്രകോപിപ്പിച്ചിരുന്നതായാണ് പത്മരാജൻ്റെ മൊഴി. തന്റെ മകളെ സഹോദരങ്ങളോട് നോക്കാന്‍ പറയണമെന്നും പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്.